രാവിലെ നമ്മൾ ഉണരേണം
രണ്ടു നേരം കുളിക്കേണം
പല്ലുകൾ നന്നായി തേയ്ക്കേണം
കൈകൾ വൃത്തിയായി കഴുകേണം
നഖങ്ങൾ ഇടയ്ക്കിടെ വെട്ടേണം
നല്ല വസ്ത്രം ധരിക്കേണം
വൃത്തിയായി നടക്കേണം
നല്ല ആഹാരം കഴിക്കേണം
വെള്ളം നന്നായി കുടിക്കേണം
പാഠങ്ങൾ നന്നായി പഠിക്കേണം
ദിനവും നമ്മൾ കളിക്കേണം
സ്നേഹമുള്ളവരാകേണം
കരുതലുള്ളവരാകേണം
നാടിൻറെ നന്മകളാകേണം
നല്ല ശീലങ്ങൾ പഠിക്കേണം