ഗവ എൽ പി എസ് പാലോട്/സൗകര്യങ്ങൾ
സ്‌കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വിവര സാങ്കേതിക വിദ്യാപഠനം സാദ്ധ്യമാക്കുന്നതിനായി കമ്പ്യൂട്ടർ ഇന്റർനെറ്റ് ബന്ധം ഉണ്ട്. വായന പ്രോത്സാഹിപ്പിക്കുന്നതിനായി സ്‌കൂളിനു സമീപം ഒരു വായനാകൂടാരം സ്ഥാപിച്ചിട്ടുണ്ട്. സ്‌കുളിനു മുമ്പിലായി ഒരു ജൈവ വൈവിധ്യ പാർക്കും ഗാന്ധി പാർക്കും ആമ്പൽക്കുളവും ഉണ്ട്. സ്‌കൂളിനോട് ചേർന്ന് കുട്ടികളുടെ പാർക്ക് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ വളപ്പിൽ ട്രെയ്‌നിംഗ് ഹാളും തെറാപ്പി സെന്ററും പ്രവർത്തിക്കുന്നു. ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അഡാപ്റ്റഡ് ടോയ്‌ലറ്റ് സൗകര്യം ഉണ്ട്. സ്‌കൂൾ കവാടം മുതലുളള വിവിധ നടപ്പാതകൾ ഇന്റർലോക്ക് ടൈൽ പാകിയിട്ടുണ്ട്. സ്‌കൂൾ കുട്ടികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ വളപ്പിൽ ബി.ആർ സി പ്രവർത്തിക്കുന്നു.
സ്‌കൂളിന്റെ ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തതിനായി സഹായിച്ച വ്യക്തികളും സംഘടനകളും:
ജൈവവൈവിധ്യ പാർക്ക് - ഗ്രീൻവാലി റെസിഡന്റ്‌സ് അസോസിയേഷൻ പാലോട്. വായനാകൂടാരം - സ്വപ്നാബേക്കറി, പാലോട്. സ്‌കൂൾ സ്‌റ്റേജ് - പത്മനാഭൻ, പാണ്ഡ്യൻപാറ. ഗാന്ധിപ്രതിമ - പഞ്ചായത്ത്, പി.റ്റി.എ. കുട്ടികളുടെ പാർക്ക് - പി.റ്റി.എ. തെറാപ്പി സെന്റർ - നാഷണൽ അസോസിയേഷൻ ഫോർ ബ്ലൈൻഡ്. മലയാള മനോരമ പത്രം - കൃഷ്ണാ ബുക്ക്‌സ്റ്റാൾ,പാലോട്. ദേശാഭിമാനി - ജയചന്ദ്രൻ നായർ പാലോട്. ദേശാഭിമാനി - മനോജ സൂപ്പർ മാർക്കറ്റ്, പാലോട്.