ഗവ എൽ പി എസ് ചായം/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
4 അദ്ധ്യാപകരും ആത്മാർത്ഥമായി പരിശ്രമിച്ചതിന്റെ ഫലമായി സ്കൂളിന്റെ സാഹചര്യം മാറി വരുന്നു. ദീർഘവീക്ഷണമില്ലാത്തെ സ്കൂൾ കെട്ടിടങ്ങൾ സ്ഥാപിച്ചിട്ടുള്ളത് കാർഷിക പ്രവർത്തനത്തിനും ,കായികപരിശീലനത്തിനും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .മാത്രവുമല്ല നിർ മാണപ്രവർത്തനത്തിലെ ആപാകതയും ചില്ലറ പ്രശ്‌നങ്ങളല്ല സൃഷ്ഠിക്കുന്നത് .എങ്കിലും പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യാൻ നമ്മുടെ കൂട്ടുത്തരവാദത്തിനു കഴിയുന്നുണ്ട്.കാർഷിക ക്ലബ് രാവിലെ 8 .40 മുതൽ സജീവമാണ്.അതോടൊപ്പം ലൈബ്രറി പ്രവർത്തനങ്ങളും.ഒന്നാം ക്ലാസ്സുമുതൽ കുട്ടികൾ ലൈബ്രറി പുസ്‌തകങ്ങൾ കുട്ടികൾ വായിക്കുന്നുണ്ട് .3 ,4 ക്ലാസ്സുകാർ 80 ൽ കൂടുതൽ പുസ്‌തകങ്ങൾ വായിച്ചു എന്നത്തിനു തെളിവായി വായനകുറിപ്പും സൂക്ഷിക്കുന്നുണ്ട് .ഉച്ചയ്‌ക്ക് 1 .35 നു പ്രതേകം മൊഡ്യുൾ വച്ച് ടൈം ടേബിൾ പ്രകാരം ഓരോ അദ്ധ്യാപകരും സാക്ഷരം എന്നപേരിൽ ക്ലാസ് എടുക്കുന്നു.അതേസമയം മറ്റൊരു ടൈം ടേബിൾ പ്രകാരം ക്വിസ് പ്രാക്ടീസ് നൽകുന്നുണ്ട്.കുട്ടികളുടെ ആരോഗ്യ പരിപാലനത്തിന് ആരോഗ്യപോലീസ് നിലവിലുണ്ട്.സ്കൂളിലെ കംപ്യൂട്ടർ ലാബ് നവീകരിക്കാൻ നമ്മൾ ശ്രമിക്കുകയാണ്.പഞ്ചായത്ത് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട് .എല്ലാം സുഗമമാകും എന്നു പ്രതീക്ഷിക്കാം അല്ലേ