ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പീച്ചി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്

പഠനയാത്ര

FIELD TRIP
AT K.E.R.I

പഠനയാത്രയുടെ ആമുഖം എന്ന രീതിയിൽ ബന്ധപ്പെട്ട അധികാരികൾ KFRI യെ കുറിച്ച് വിശദീകരിച്ചു. പഠനയാത്രയിൽ ഉൾപ്പെടുന്ന കാര്യങ്ങളുടെ ലഘു വിവരണം കേഡറ്റുകൾക്ക് നൽകി. മണ്ണ് മ്യൂസിയത്തിലൂടെ മണ്ണിൻ്റെ ഘടനയെ കുറിച്ചും വിവിധ വനങ്ങളിലെ മണ്ണിനങ്ങളെക്കുറിച്ചും കേരളത്തിൻ്റെ മണ്ണിൻ്റെ സവിശേഷതകളും കേഡറ്റുകൾ നിരീക്ഷിച്ചറിഞ്ഞു. ജൈവികശാസ്ത്ര ലാബിൽ നിന്നും വ്യത്യസ്ത ജീവജാലങ്ങളുടെ ഫോസിലുകളും അതിൻ്റെ ശാരീരിക ഘടനകളും മനസിലാക്കാൻ കേഡറ്റുകൾക്ക് അവസരം ലഭിച്ചു. വിത്ത് ഉത്പാദനത്തിൻ്റെ വിവിധ ഘട്ടങ്ങളിലൂടെ പരിചയം പുതുക്കാൻ കുട്ടികൾക്ക് സാധിച്ചു.

S.P.C ദിനാചരണം

പീച്ചി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സതീഷ് കുമാർ വിദ്യാർത്ഥികളോട് സംസാരിക്കുന്നു
പീച്ചി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സതീഷ് കുമാർ വിദ്യാർത്ഥികളോട് സംസാരിക്കുന്നു
S.P.C വിദ്യാർത്ഥികൾ
S.P.C വിദ്യാർത്ഥികൾ
പതാക ഉയർത്തുന്നു
പതാക ഉയർത്തുന്നു

പീച്ചി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ആഗസ്റ്റ് 2 ശനിയാഴ്ച S.P.C DAY വിവിധ പരിപാടികളോടെ ആഘോഷിച്ചു. പീച്ചി പോലീസ് സ്റ്റേഷൻ S.H.O സതീഷ്കുമാർ സർ പതാക ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് രേഖ ടീച്ചർ സ്വാഗതം പറഞ്ഞു. P.T.A പ്രസിഡന്റ്‌ ഹംസ .E അധ്യക്ഷൻ ആയിരുന്നു. മുഖ്യാതിഥി വാർഡ് മെമ്പർ ബാബു തോമസ് S.P.C ദിനാചരണ ആശംസകൾ നൽകി.സിനിയർ കേഡറ്റ് വൈഷ്ണോദേവി S.P.C യുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. തുടർന്ന് കേഡറ്റുകളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. A.C.P.O രതുല്യ ടീച്ചർ നന്ദി പറഞ്ഞു.