ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് പട്ടിക്കാട്/സോഷ്യൽ സയൻസ് ക്ലബ്ബ്/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

പട്ടിക്കാട് ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ 2025 ജൂലൈ 11 ന് ജനസംഖ്യാദിനം ആചരിച്ചു . ഇതുമായി ബന്ധപ്പെട്ട് ജൂലൈ 10 ന് ക്വിസ് മത്സരവും പോസ്റ്റർ മത്സരവും നടത്തി. ക്വിസ് മത്സരത്തിൽ 8 A യിലെ അഭിനവ് മോഹനും 9 D യിലെ അദ്വൈത് സി അലക്സും ഒന്നാം സ്ഥാനം പങ്കിട്ടെടുത്തപ്പോൾ 8 A യിലെ ആരുഷ് ആർ ഉം ശ്രീഹരിയും രണ്ടാം സ്ഥാനം പങ്കിട്ടെടുത്തു .പോസ്റ്റർ മത്സരത്തിൽ 10D യിലെ എഡ്വിൻ സാബു  ഒന്നാം സ്ഥാനവും 8A യിലെ ആരുഷ് ആർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജൂലൈ 11 ന് സ്കൂൾ അസംബ്ലിയിൽ 8Aയിലെ ശിവനന്ദ ജനസംഖ്യാ ദിന സന്ദേശം നൽകി . ഹിബയും സംഘവും ജനസംഖ്യ വർദ്ധനവിന്റെ അനന്തരഫലങ്ങളെ കുറിച്ച് കൃത്യമായ അവബോധം നൽകാനുതകുന്ന വരികളുമായി സംഘഗാനവും അവതരിപ്പിച്ചു. പോസ്റ്റർ പ്രദർശനം നടത്തിയതോടൊപ്പം മത്സര വിജയികൾക്ക് എച്ച് എം ഷൈലജ ടീച്ചർ സമ്മാനദാനവും നിർവഹിച്ചു .

22057-ജനസംഖ്യാദിനം
22057_ ജനസംഖ്യാദിനം