ഗവ എം എൽ പി എസ് ഈരാറ്റുപ്പേട്ട/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഈരാറ്റുപേട്ട ഗ്രാമപഞ്ചായത്ത് നിലവിൽ വരുന്നതിനും 22 വർഷങ്ങൾക്ക് മുമ്പേ ഈ സ്കൂൾ സ്ഥാപിതമായി. തുടക്കത്തിൽ ഒന്നും, രണ്ടും ക്ലാസുകൾ മാത്രമാണുണ്ടായിരുന്നത് പല പ്രായക്കാരായ 120 കുട്ടികളും പഠിപ്പിക്കാൻ പ്രധാനാധ്യാപകൻ മാത്രം. 1946 ൽ മൂന്നാം ക്ലാസും 1947 ൽ നാലാം ക്ലാസും 1948 ൽ അഞ്ചാം ക്ലാസും ആരംഭിച്ചു. 8 വർഷങ്ങൾക്ക് ശേഷമാണ് 100 അടി നീളമുള്ള ഒരു സ്ഥിരം കെട്ടിടം പണിതത്. 1962 ൽ 40 അടി നീളമുള്ള ഒരു ഷെഡ് കൂടി പണിതു. ആ സമയത്ത് 20 ഡിവിഷനുകൾ നിലവിൽ ഉണ്ടായിരുന്നു. 1964 ൽ 69 സെന്റ് സ്ഥലം ഗവർൺമെന്റ് പൊന്നും വിലക്ക് വാങ്ങി. ഇപ്പോഴുള്ള പ്രധാന കെട്ടിടത്തിന് 08/02/1969ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ശ്രീ. സി.എച്ച് മുഹമ്മദ് കോയ തറക്കല്ലിട്ടു. 11/04/1970 ൽ പൊതുമരാമത്ത് മന്ത്രി ശ്രീ. അവുക്കാദർകുട്ടി നഹ ഉദ്ഘാടനം ചെയ്തു. 29/03/1986 ൽ ഷീറ്റിട്ട കെട്ടിടത്തിന് ശ്രീ പി.സി ജോർജ്ജ് എം.എൽ.എ തറക്കല്ലിട്ട് 08/08/1986-ൽ വിദ്യാഭ്യാസമന്ത്രി റ്റി.എം ജേക്കബ് ഉദ്ഘാടനം ചെയ്തു. 1992 ൽ സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ നേഴ്സറി ആരംഭിച്ചു. 2010 ൽ സ്കൂളിന്റെ സപ്തതി ആഘോഷിക്കുകയും ശ്രീ ആന്റോ ആന്റണി എം.പി സ്കൂൾ ബസ് വാങ്ങുന്നതിന് പ്രാദേശിക വികസന ഫണ്ട് അനുവദിക്കുകയും ചെയ്തു. 2014 ൽ സ്കൂൾ പി.റ്റി.എ മറ്റൊരു ബസ് കൂടി വാങ്ങി. 2015 ൽ കെ.എസ്.എഫ്.ഇ യുടെ സി.എസ് ആർ ഫണ്ടിൽ നിന്നും ഡയറക്ടർ ശ്രീ പി.എം ഷരീഫിന്റെ ശ്രമഫലമായി മൂന്നാമതൊരു ബസ് കൂടി സ്കൂളിന് ലഭിച്ചു. 2005 മുതൽ നേഴ്സറിയിലും സ്കൂളുകളിലും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ആരംഭിച്ചു.

      സ്ത്രീ വിദ്യാഭ്യാസം പരിപോിഷിപ്പിക്കുന്നതിനുവേണ്ടി പെൺകുട്ടികൾക്ക് മാത്രമായി ആരംഭിച്ച ഈ സ്കൂളിൽ ഇപ്പോൾ ആൺകുട്ടികളും  പഠിക്കുന്നുണ്ട്. ഈ സ്കൂളിലെ ആദ്യത്തെ വിദ്യാർത്ഥിനി കെ.എം ഉമ്മുൽകുൽദ്  ബീവി കാരക്കാട് ആണ്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ രാഷ്ട്രീയ സാമൂഹ്യ സാസ്കാരിക കലാ കായിക മേഖലകളിൽ പ്രവർത്തിക്കുന്നുണ്ട്. ഡോക്ടർമാരും എഞ്ചിനയർമാരും പ്രൊഫസർമാരും എഴുത്തുകാരുമടക്കം ധാരാളം പേർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

   എസ്.എസ്.എ ആരംഭിച്ചതോടുകൂടി സ്കൂളിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടു. ചുറ്റുമതിൽ, അഡീഷനൽ ക്ലാസ്സ് റൂം, ഇലക്ട്രിഫിക്കേഷൻ, കുടിവെളള സൗകര്യം ,ടോയ് ലറ്റുകൾ, സെപറേഷൻ വാൾ എന്നിവയെല്ലാം നിർമ്മിച്ചു പി.റ്റി.എ ഫണ്ട് ഉപയോഗിച്ച് കുട്ടികൾക്ക് ഉച്ചഭക്ഷണം കഴിക്കാനായി ഹാൾ പണികഴിപ്പിച്ചു. പൂന്തോട്ടം, ടോയ് ലറ്റുകൾ ,സ്റ്റാഫ് റൂം.മഴവെളള സംഭരണി എന്നിവ നിർമ്മിക്കുന്നതിനും മെയിന്റനൻസ് നടത്തുന്നതിനും എം. ജി.പി ഫണ്ട് ഉപയേഗിച്ചു. കൂടാതെ അഡിഷനൽ ടീച്ചർ, സൗജന്യ പാഠപുസ്തകം, യൂണിഫോം പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം, ബോധവൽക്കരണ ക്ലാസ്സുകൾ, സെമിനാറുകൾ, കുട്ടികൾക്ക് പാലും മുട്ടയും നൽകൽ എന്നിവ എം.ജി.പി പദ്ധതി പ്രകാരം നടത്തിയ പരിപാടികളാണ്. 2005-2006-ൽ എം.എൽ.എ ഫണ്ടിൽ നിന്നും ഒരു കംപ്യൂട്ടർ ലഭിച്ചു. 2010-2011-അദ്ധ്യയന വർഷം കോട്ടയം ജില്ലയിൽ ഏറ്റുവും കൂടുതൽ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തതിനുളള കേരള സർക്കാരിന്റെ പത്ത് ലക്ഷം രൂപ അവാർഡ് ലഭിച്ചു. 2012-2013 അദ്ധ്യയന വർഷങ്ങളിൽ ഈരാറ്റുപേട്ട സബ് ജില്ലയിലെ ഏറ്റവും നല്ല പി. റ്റി. എ ക്കുളള അവാർഡ് ലഭിച്ചു. 2014-2015 -ൽ കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പി റ്റി എ ആയി തിരഞ്ഞെടുക്കപ്പെട്ടു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ മുൻപന്തിയിലാണ്. സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുളള പ്രധാന സ്രോതസ്സ് എസ്. എസ്.എയാണ്, കൂടാതെ പഞ്ചായത്ത് എം.എൽ. എ, എം.പി എന്നിവരുടെ ഫണ്ടുകളും സ്കൂൾ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴാകട്ടെ ഐ.ടി @ സ്കൂൾ പെലറ്റ് പ്രെജക്ടിൽ ഉൽപ്പെടുത്തി ഇരുപത് ലാപ് ടോപ്പും അഞ്ച് പ്രൊജക്ടറും ലഭ്യമായിട്ടുണ്ട്. പഠന പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുവാൻ വിവര സാങ്കേതിക വിദ്യപ്രയോജന പ്പെടുത്തുന്ന തിന്റെ ഭാഗമാണിത്. ഈ പദ്ധതി സ്കൂൾ ഹൈ ടെക് ആക്കുന്നതിനായി സ്മാർട്ട് ക്ലാസ്സ് റൂം അധ്യയനത്തിന് ഉപയോഗപ്പെടുത്തിവരുന്നു ദൃശ്യ ശ്രാവ്യ മാധ്യമങ്ങളുടെ സഹായത്തോടെ മികച്ചരീതിയിൽ അധ്യയനം നടത്തുകയും കുട്ടികൾക്ക് മികച്ച വിജയം കൈവരിക്കുന്നതിന് സഹായകമാവുകയും ചെയ്യുന്നു.2019 -20 ലെ കേരളാ സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും പുതിയ എട്ട് ക്ലാസ് മുറികൾ പണിയാൻ ഒരു കോടി 30 ലക്ഷം രൂപ അനുവദിക്കുകയും അതിന്റെ നിർമ്മാണോത്ഘാടനം 2020 ജനുവരിയിൽ എം.എൽ. എ ശ്രീ.പി സി ജോർജ്ജ്  നിർവ്വഹിച്ചു. ക്ലാസ് മുറികളുടെ പണി പൂർത്തിയായി വരുന്നു.