ഗവ .യു .പി .എസ് .ഉഴുവ / ഭാഷാ ക്ലബ്ബ്





ഭാഷാ ക്ലബ്
ഭാഷയെ പരിപോഷിപ്പിക്കാനുള്ള പ്രവർത്തനങ്ങളാണ് ഭാഷാക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തുന്നത് . അതിനോടനുബന്ധിച്ച് എല്ലാ വർഷവും വായനാവാരം സമുചിതമായി ആഘോഷിക്കുന്നു ലൈബ്രറി പുസ്തകങ്ങളുടെ വിതരണവും വായനക്കുറിപ്പ് ശേഖരണവും കവിപരിചയം പുസ്തകപരിചയം പോസ്റ്റർ രചന, കവിതാലാപനം വായന എന്നിങ്ങനെ വിവിധ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്.മലയാളം, സംസ്കൃതം, ഹിന്ദി, ഇംഗ്ലീഷ് എന്നീ വിവിധ ഭാഷകളിലുള്ള ഫെസ്റ്റുകളും സംഘടിപ്പിക്കുന്നു.
2013 മുതൽ 2015 വരെയുള്ള കാലയളവിൽ തുടർച്ചയായി നാടക്കളരി സംഘടിപ്പിക്കുകയും നാടകത്തിന് ഉപജില്ലാ തലത്തിൽ ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു. ആ കാലയളവിൽ English Skit competitionലും BRC തലത്തിലും പഞ്ചായത്ത് തലത്തിലും തിരഞ്ഞെടുക്കപ്പെടുകയും ജില്ലാ തലത്തിൽ പങ്കെടുക്കുകയും ചെയ്തു.
ജൂലൈ- 5 ബഷീർ അനുസ്മരണ ദിനം.

എല്ലാ വർഷവും ജൂലൈ 5ന് ഭാഷാക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ബഷീർ അനുസ്മരണ ദിനാചരണം സംഘടിപ്പിച്ചുവരുന്നു. ബഷീർ കഥാപാരായണം, കഥാപാത്രാവതരണം, തുടങ്ങിയ വൈവിധ്യങ്ങളായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
