Schoolwiki സംരംഭത്തിൽ നിന്ന്
വാളാട്
സഹ്യന്റെ നെറുകയിൽ ഡക്കാൻ പീഠഭൂമിക്ക് അതിർവരമ്പുകൾ തീർക്കുന്ന വയനാട്,ഗോത്ര സംസ്കൃതി കൊണ്ടും,സമൃദ്ധമായചരിത്രശേഷിപ്പുകൾ കൊണ്ടും സമ്പന്നമാണ്.വയനാടിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വാളാടും ജൈവസമ്പന്നതയുടെ കാര്യത്തിൽ മികച്ചുനിൽക്കുന്നതായി കാണാം.നീരാളിപ്പച്ച വിരിച്ച വയലേലകളും വാരിളം പുല്ലണി കുന്നിൻപുറങ്ങളും മന്ദഗാമിയായി ഒഴുകുന്ന പുഴയും വാളാടിനെ ലോകവിനോദ സഞ്ചാര ഭൂപടത്തിൽത്തന്നെ ഇടംപിടിക്കാൻ സഹായിച്ചിട്ടുണ്ട്. അന്യം നിന്നുപോകുന്ന സാംസ്കാരികത്തനിമയും ഉപേക്ഷിക്കപ്പട്ടുകൊണ്ടിരിക്കുന്ന ജീവിത സമീപനവും ഒരു ജനതയുടെ സ്വപ്നങ്ങളുമെല്ലാം വയനാടിന്റെ അഥവാ വാളാടിന്റെ ചരിത്രത്തിന് സാക്ഷ്യം വഹിക്കുന്നതാണ്.ഭാഷയിലൂടെ തലമുറകൾ കൈമാറിയെത്തുന്ന സാംസാകാരികാവബോധമാണ് ഏതു സമൂഹത്തിന്റെയും ആത്മബലം.നൂറ്റാണ്ടുകളുടെ ചരിത്രം ഉറങ്ങിക്കിടക്കുന്ന പ്രദേശം,തവിഞ്ഞാൽ പഞ്ചായത്തിന്റെ ഭാഗമായ വാളാട്,കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശമാണ്.കബനി നദിയുടെ തീരത്താണ് ഈ പ്രദേശം.അധികവും കാർഷിക മേഖലയിൽ അധിഷ്ഠിതമായ ജീവിതം.തോടുകളും പുഴകളും പാടങ്ങളും മലകളും നിറഞ്ഞ കൊച്ചു ഗ്രാമം.
പേരിനുപിന്നിൽ
സ്ഥാപനങ്ങൾ
ആരാധനാലയങ്ങൾ