ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

Reading Problems? Click here സഹായം:കുട്ടിക്കൂട്ടം എന്റെ സ്കൂൾ കുട്ടിക്കൂട്ടം

വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ജി വി എച്ച് എസ് എസ് മാനന്തവാടി യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഐ.ടി. ലാബിൽ ചേർന്നു. സ്കൂൾ ഐടി കോർഡിനേറ്ററായ ശ്രീ. പ്രകാശ് കെ ജെ മാസ്ററർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 50ഒാളം അംഗങ്ങളാണ് ഞങ്ങളുടെ സ്കൂൾ കൂട്ടിക്കൂട്ടത്തിലുള്ളത്.