ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
രോഗ ചികുിത്സയിൽ നാം പണ്ടുമുതലേ പിൻതുടരുന്ന ആപ്തവാക്യമാണ്" പ്രതിരോധം പ്രതിവിധിയേക്കാൾ മെച്ചം എന്നത്. (Prevention is better than cure) രോഗം വന്നതിനു ശേഷം ചികിത്സിക്കുന്നതിന് എത്രയോ നല്ലത് രോഗം വരാതെ നോക്കുന്നതാണ്. നമ്മുടെ ചികിത്സാ മേഖലകളായ ആയൂർവേദം, അലോപ്പതി, ഹോമിയോ തുടങ്ങിയവയെല്ലാം ഇത്തരത്തിലുള്ള പ്രതിരോധ മാർഗ്ഗങ്ങൾക്ക് മുൻതൂക്കം നൽകുന്നവയാണ്. പ്രതിരോധ ചികിത്സയിൽ മറ്റെല്ലാ രാജ്യങ്ങളെക്കാൾ മുൻപന്തിയിലാണ് നാം . ഒരു കുഞ്ഞിൻറെ ജനനം മുതൽ കൃത്യമായ ഇടവേളകളിൽ കണിശമായി നൽകികൊണ്ടിരിക്കുന്ന പ്രതിരോധ വാക്സിനുകൾ നിരവധി മാരക രോഗങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്നു. പോളിയോ പോലുള്ള രോഗങ്ങളെ പുർണ്ണമായി നമ്മുടെ രാജ്യത്തുനിന്ന് തുടച്ചുനീക്കാൻ സാധിച്ചത് അതുകൊണ്ട് തന്നെ. രോഗപ്രതിരോധത്തിനായി മരുന്നുകൾക്കുപുറമേ ആരോഗ്യ ശിലങ്ങൾക്ക് വലിയ പങ്കുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ ഉതകുന്ന നിരവധി ആഹാര വിഭവങ്ങൾ നമ്മുടെ പ്രകൃതിയിലുണ്ട്. അവ ഉപയോഗപ്പെടുത്തണം. അതുപോലെ പ്രധാനമാണ്, വ്യക്തി ശുചിത്വവും പരിസര ശുചിത്വവും. ഇനി നാമെല്ലാം ഇപ്പോൾ കടന്നുപോകുുന്ന ഈ കാലഘട്ടത്തിൻറെ അവസ്ഥ നോക്കുക. ആർക്കും മുൻപ് പരിചയമില്ലാത്ത ഒരു പ്രതിരോധ സംവിധാനത്തിലൂടെയാണ് നാം കടന്നു പോകുന്നത്. ലോകം മുഴുവൻ കൊറോണ എന്ന വൈറസ്സിനെ നിർമ്മാർജ്ജനം ചെയ്യുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളിലാണ് ലോക്ക് ഡൗൺ, സാമൂഹിക അകലം പാലിക്കൽ, മാസ്ക്, സാനിറ്റൈസറുകളുടെ ഉപയോഗം, വ്യക്തി ശുചിത്വം പാലിക്കൽ തുടങ്ങിയവയെല്ലാം രോഗ പ്രതിരോധത്തിൻറെ ഭാഗമായിട്ടുള്ളതാണ്. ഇതെല്ലാം നമ്മുടെ നിത്യജീവിതത്തിൻറെ ഭാഗമായിക്കഴിഞ്ഞു. രോഗപ്രതിരോധത്തിനായി ഇനിയും ഈ ആരോഗ്യശീലങ്ങൾ കൂടുതൽ ജാഗ്രതയോടെ നാം പാലിക്കേണ്ടതുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കേരളം സ്വീകരിച്ച നടപടികൾ ഇന്ന് ലോകം മുഴുവൻ പ്രശംസിക്കപ്പെടുന്നു. അതിന് കാരണം നമ്മുടെ പ്രതിരോധ സംവിധാനങ്ങളുടേയും ആരോഗ്യ മേഖലയുടേയും മിടുക്കുതന്നെയാണ്. നമ്മുടെ ഭൂമിയുടെ കാലാവസ്ഥയും, സാമൂഹികാവസ്ഥയും അനുദിനം മാറിക്കൊണ്ടിരിക്കുന്നു. ഭാവിയിലും ഇതുപോലുള്ള പുതിയ വൈറസുകളും, മറ്റ് രോഗാണുക്കളും നമ്മുടെ സമൂഹത്തിന് വെല്ലുവിളിയായേക്കാം അതിനാൽ നാം എപ്പോഴും മുൻകരുതലോടെ ഇരിക്കണം. ശരീരത്തിൻറെ രോഗപ്രതിരോധശക്തി വർദ്ധിപ്പിച്ച് ആരോഗ്യ ശുചിത്വ ശീലങ്ങൾ പാലിച്ച് ഇതുപോലെ നമുക്ക് അതിനേയും നേരിടാം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വെളിയം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം