പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധത്തിലൂടെ .
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിന്നലകളിൽ നിന്നും
മുക്തി നേടിടാം.
ഒഴിവാക്കിടാം സന്ദർശനങ്ങൾ
ഒഴിവാക്കിടാം ഹസ്തദാനം.
അല്പകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട .
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരേ കേട്ടുകൊൾക !
നിങ്ങൾ തകർക്കുന്നതൊരു
ജീവനല്ല,ഒരു ജനതയെയല്ലേ ?
ആരോഗ്യ രക്ഷയ്ക്ക് നൽകും നിർദ്ദേശം പാലിച്ചിടാൻ മനസ്സോടെ ശ്രമിക്കാം .
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം.
ഭയക്കാതെ ശ്രദ്ധയോടീ
നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കു വേണ്ടി.