ഗവ.യു.പി.സ്കൂൾ പെണ്ണുക്കര/അക്ഷരവൃക്ഷം/കോവിഡ്19:ഒരു അദ്ഭുതം
കോവിഡ്19:ഒരു അദ്ഭുതം
കൊറോണ വൈറസ് കേരളത്തിലും സ്ഥിരീകരിച്ചു. വുഹാൻ യൂണിവേഴ്സിറ്റിയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയ്ക്കാണ് രോഗം. ആരോഗ്യ നില ഗുരുതരമല്ല. കൊറോണ വൈറസിനെ തുരത്താൻ മുഴുവൻ ലോകവും ജാഗ്രതയോടെയിരിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഹെൽത്ത് എമർജൻസി പ്രോഗ്രാമിന്റെ തലവനായ ഡോ.മൈക്ക് രയിൻ. വലിയ വെല്ലുവിളിയാണിതെന്നും അദ്ദേഹം പറഞ്ഞു. ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണോ എന്ന് ചർച്ച ചെയ്യാൻ ഇന്ന് WHO യുടെ മീറ്റിംഗ് വിളിച്ചിട്ടുണ്ട്. ചൈനയിലെ വുഹാൻ നഗരമാണ് രോഗത്തിന്റെ പ്രഭാകേന്ദ്രം. ഇതു വരെ ഏതാണ്ട് 170 ഓളം പേർ മരിക്കുകയും 6000 ത്തിലധികം പേർ രോഗബാധിതരാവുകയും ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കു ശേഷം കുറച്ച് പേർ സുഖം പ്രാപിച്ചു എങ്കിലും പ്രത്യേക വാക്സിനോ ചികിത്സാരീതിയോ ഈ വൈറസ് രോഗത്തിനില്ല. എങ്ങനെയാണ് രോഗം പകർന്നതെന്ന് മനസിലാക്കാൻ വിദഗ്ദ്ധരുടെ ഒരു അന്താരാഷ്ട്ര സംഘം ചൈനയിലേക്ക് പോകാനൊരുങ്ങുകയാണെന്ന് WHO യുടെ വക്താവ് അറിയിച്ചു. ഓസ്ട്രേലിയൻ ഗവേഷകർ ചൈനയ്ക്കു വെളിയിൽ കൊറോണ വൈറസിനെ പുനഃസൃഷ്ടിച്ചത് നേരത്തെയുള്ള രോഗനിർണയ പരിശോധനകൾക്ക് സഹായിക്കും എന്നാണ് പ്രതീക്ഷ. വൈറസ് ബാധിച്ച കൂടുതൽ പേർക്കും ചെറിയ ലക്ഷണങ്ങളേയുള്ളൂ. എന്നാൽ 20 ശതമാനം പേർക്ക് ന്യൂമോണിയയും ശ്വാസതടസവുമാണെന്ന് ഈയാഴ്ച ചൈന സന്ദർശിച്ച WHO ഡയറക്ടർ ജനറൽ ടെഡ്രോസ് അധാനോം ഘെബ്രീസ് പറഞ്ഞു. ലോകത്തിന്റെ ഐക്യദാർഢ്യവും പിന്തുണയും ചൈനയ്ക്ക് ആവശ്യമുണ്ട്. കഴിഞ്ഞ കാല അനുഭവങ്ങളിൽ നിന്നു പാഠം ഉൾക്കൊണ്ട് ഈ രോഗബാധ പകരുന്നതു തടയാൻ ലോകം ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതേ സമയം വുഹാനിൽ ഭീതി നിറഞ്ഞിരിക്കുന്നു. നഗരവാസികൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മിക്ക ഗതാഗത സംവിധാനങ്ങളും നിരോധിച്ചിരിക്കുന്നു.11 ദശലക്ഷം പേർ തങ്ങളുടെ വീടുകളിൽ അടച്ചു പൂട്ടിയിരിക്കുന്നു. വൈറസ് പടർന്നു പിടിക്കുന്നത് കുറയ്ക്കാനുള്ള ശ്രമത്തിലാണിവർ.അയൽവാസികൾ ഉച്ചത്തിൽ ജനാലയിലൂടെ wuhan jayou എന്ന് അലറുകയാണ്. അതായത് stay strong wuhan! അതെ ശക്തമായി, ധൈര്യത്തോടെ മുന്നോട്ട് പോകുക. ലോകം മുഴുവൻ നിങ്ങളുടെ കൂടെയുണ്ട്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചെങ്ങന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ