ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്

പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക ,പ്രകൃതിയെ സ്നേഹിക്കുന്ന ഒരു നല്ല വ്യക്തിയായി കുട്ടികളെ വളർത്തിയെടുക്കുക എന്നീ ലക്ഷ്യത്തോടു കൂടി ഒരു പരിസ്ഥിതി ക്ലബ് പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി യമുന ടീച്ചറിനാണ് ഈ ക്ലബിന്റെ ചുമതല. വിദ്യാർത്ഥികളുടെ പ്രതിനിധിയായി പ്രവർത്തന മേൽനോട്ടം നിർവ്വഹിക്കുന്നത് മിഥുൽമനോജ് ആണ്. കൃഷിയിൽ കുട്ടികൾക്ക് താത്പര്യം ജനിപ്പിക്കുന്നതിനായി വിവിധയിനം വിളകൾ ക്ലബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ കൃഷി ചെയ്യുന്നുണ്ട്. ഔഷധസസ്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനായി ഒരു ഔഷധ സസ്യത്തോട്ടം സ്കൂളിൽ പരിപാലിച്ച് പോകുന്നുണ്ട്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ മികച്ച രീതിയിൽ സംഘടിപ്പിക്കുന്നുണ്ട്. പ്രകൃതിയെ ദ്രോഹിക്കാതെ പ്രകൃതിയോട് ഇടകലർന്ന് ജീവിക്കുക എന്ന ആഹ്വാനമാണ് ഈ ക്ലബ് കുട്ടികൾക്ക് നൽകുന്നത്.