ഗവ.യു.പി.എസ് വിളപ്പിൽശാല/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

നമ്മുടെ രാജ്യത്തേയും ലോകത്തെതന്നെയും പിടിച്ചുലക്കുന്നവയാണ് രോഗങ്ങൾ. ഇന്ന് കൊറോണയെന്ന വൈറസിനു മുന്നിൽ പകച്ചു നിൽക്കുകയാണ് ലോകം മുഴുവനും അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ പോലും ഈ സൂക്ഷ്മാണുവിനു മുന്നിൽ വിറങ്ങലിച്ചു നിൽക്കുന്നു .തീ പടരുന്നതിനെക്കാളും വേഗത്തിലാണ് ഈ രോഗം മനുഷ്യവാസമുള്ള എല്ലാ വൻകരകളിലും പടർന്നത്.വ്യക്തിശുചിത്വം സാമൂഹ്യ അകലം പാലിക്കുക എന്നിവയാണ് ഈ രോഗവ്യാപനം തടയുന്നതിനു ള്ള ഏക മാർഗ്ഗം. അതോടൊപ്പം നമ്മൾ കൈവരിക്കേണ്ട മറ്റൊന്നാണ് രോഗ പ്രതിരോധശേഷി.

മരുന്നുകൾ കൊണ്ടുള്ള കൃത്രിമ പ്രതിരോധത്തെക്കൾ നമ്മൾ നേടേണ്ടത് സ്വാഭാവിക രോഗ പ്രതിരോധശേഷിയണ്.ഈ രോഗം ഏറെയും ബാധിക്കുന്നത് രോഗ പ്രതിരോധശേഷി കുറഞ്ഞ വയസ്സായവരെയും രോഗികളെയുമാണ്. അതു കൊണ്ടു തന്നെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിച്ച് നമുക്ക് രോഗത്തെ ചെറുത്തു നിർത്താനാകും. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനുള്ള മാർഗങ്ങൾ

1. ശരിയായ ഉറക്കം

നാം ശരിയായി ഉറങ്ങുമ്പോൾ തലച്ചോറിൽ സൈറ്റോ കൈൻ എന്ന ഹോർമോൺ ഉണ്ടാകുകയും രോഗപ്രതിരോധശേഷി വർദ്ധിക്കുകയും ചെയ്യുന്നു.

2. പഴങ്ങളും പച്ചക്കറികളും കഴിക്കുക

ഇവ കഴിക്കുന്നതിലൂടെ ഇവയിലടങ്ങിയിരിക്കുന്ന നാരുകൾ ശരീരത്തിന് ഗുണകരമായ ബാക്ടീരിയകളെ വർദ്ധിപ്പിക്കുകയും അതിലൂടെ രോഗ പ്രതിരോധശേഷി വർദ്ധീക്കുകയും ചെയ്യുന്നു.

3. വെള്ളം കുടിക്കുക

ദിവസവും 5 ലിറ്റർ വെള്ളം കുടിക്കുക.അതിലൂടെ രോഗ പ്രതിരോധശേഷി വർദ്ധിക്കും

4. യോഗയും മെഡിറ്റേഷനും ശീലമാക്കുക .

യോഗയും മെഡിറ്റേഷനും ശീലമാക്കുന്നതിലൂടെ രക്തത്തിലെ ഓക്സിജൻ്റെ അളവ് കൂടുകയും രോഗപ്രതിരോധശേഷി വർദ്ധിക്കയും ചെയ്യുന്നു.അതോടൊപ്പം മാനസിക പിരിമുറുക്കം കുറക്കുകയും ചെയ്യുന്നു. മറ്റുള്ളവരോട് ദേഷ്യവും വെറുപ്പും വച്ച് പുലർത്താതിരിക്കുന്നതും വ്യായാമം ചെയ്യുന്നതും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ഒഴിവാക്കേണ്ടവ.

മദ്യപാനവും ശീതളപാനീയങ്ങളുടെ ഉപയോഗവും ഒഴിവാക്കേണ്ടതാണ്.

ഇങ്ങനെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിലൂടെയും വ്യക്തി ശുചിത്വം പാലിക്കുന്നതിലൂടെയും നമുക്ക് രോഗവ്യാപനം തടയാൻ കഴിയും. അതിനായി നമുക്കൊന്നിച്ച് പോരാടാം.ഒരു രോഗി പോലുമില്ലാത്ത ഒരു നല്ല നാളേയ്ക്കായി സർവ്വേശ്വരനോട് നമുക്കൊന്നിച്ച് പ്രാർത്ഥിക്കാം.

" ലോകാ സമസ്താ സുഖിനോ ഭവന്തു "

ശ്രീനന്ദന .S. S
6 ജി.യു.പി.എസ്.വിളപ്പിൽശാല
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം