ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി/അക്ഷരവൃക്ഷം/'കൊറോണക്കാലം'

Schoolwiki സംരംഭത്തിൽ നിന്ന്
'കൊറോണക്കാലം'

"അതെയ്, വീട്ടിലെ സാധനങ്ങൾ എല്ലാം തീർന്നു. ചായപ്പൊടിയും പഞ്ചസാര പോലുമില്ല." രാവിലെ സൂര്യൻ തന്റെ ഉറക്കം കഴിഞ്ഞു കിഴക്കേ ചക്രവാളത്തിൽ പ്രത്യക്ഷപ്പെടുന്ന തിന്നു മുൻപേ തുടങ്ങി അവളുടെ പരാതികൾ . രാജൻ കിടക്കപ്പായയിൽ നിന്ന് മെല്ലെ എഴുന്നേറ്റു. കൊറോണ വൈറസ് വ്യാപനം കാരണം ലോക് ഡൗൺ തുടങ്ങിയിട്ട് ഇന്നത്തേക്ക് രണ്ട് ആഴ്ചയായി. ജോലിക്കൊന്നും പോകേണ്ടാത്തത് കൊണ്ട് ഇപ്പോൾ ഉച്ചയോടടുത്താണ് രാജൻ കിടക്കയിൽ നിന്ന് എഴുന്നേൽക്കുന്നത്. അയാൾ മെല്ലെ എഴുന്നേറ്റ് പല്ലുതേച്ചു.എന്നിട്ട് ഭാര്യയോടു് പറഞ്ഞു: "സുജാതേ വേണ്ട സാധനങ്ങളുടെ ലിസ്റ്റ് താ." അയാൾ ലിസ്റ്റും മേടിച്ച് പോകാനൊരുങ്ങി. "അതേയ്, മാസ്ക് ധരിച്ചിട്ട് പോകുന്നേ" . " ഓ അതൊന്നും വേണ്ടെടി, എനിക്ക് കൊറോണയെ ഒന്നും പേടിയില്ല" അയാൾ റോഡിലേക്ക് ഇറങ്ങി കടയിലേക്ക് നടന്നു .പെട്ടെന്ന് പിന്നിൽ നിന്ന് ഒരു സൈറൺ കേട്ടു. പെട്ടെന്ന് അയാളുടെ മുൻപിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു." എവിടെയാടോ പോകുന്നത് ? " ഒരു പോലീസുകാരൻ അയാളോട് ദേഷ്യത്തോടെ ചോദിച്ചു . "സർ, അ... അത് ഞാൻ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ പോകുകയാ." "താനെന്താടോ മാസ്ക് ധരിക്കാത്തത്?" "അത് ഞാൻ ..ഞാൻ." "എടോ തന്നെപ്പോലുള്ളവരാണ് ഈ നാടിൻറെ ശാപം, തനിക്ക് കോവിഡിനെ കുറിച്ചും ലോക്ക് ഡൗണിനെ കുറിച്ചുമൊന്നും അറിയാൻ പാടില്ലേ." പോലീസുകാരൻ ദേഷ്യത്തോടെ ചോദിച്ചു . "നിങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ രാവും പകലും ഊണും ഉറക്കവുമില്ലാതെ ഇങ്ങനെ കഷ്ടപ്പെടുന്നത് " രാജൻ വല്ലാതായിപ്പോയി. "പോ ,പോ ഇനി മേലാൽ മാസ്ക് ധരിക്കാതെ കണ്ടു പോകരുത് അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങിയാൽ മതി കേട്ടല്ലോ ?" "ശരി സാർ" രാജൻ വീട്ടിലേക്ക് നടന്നു. വീട്ടിൽ കയറിയപ്പോൾ തന്നെ അയാൾ കാണുന്നത് മൊബൈൽ ഫോണിൽ ഫോണിൽ നോക്കി കൊണ്ട് ചിരിക്കുന്ന ഭാര്യയെയാണ് . "എന്താടീ ഇങ്ങനെ ചിരിക്കുന്നത് ദേ നോക്കിക്കേ ഇന്നലെ ഞാനൊരു വീഡിയോ കാണിച്ചു തന്നില്ലായിരുന്നോ , അഞ്ചാറു പേർ ചേർന്ന് കോഴി ചുടുന്ന വീഡിയോ ങാ അവരെ പോലീസ് പിടിച്ചു ഇപ്പോൾ അവർ പോലീസുകാരോട് മാപ്പ് പറയുന്നതും , ഇനി ആരും അവരെപ്പോലെ ചെയ്യാൻ പാടില്ലെന്നും ഗവൺമെന്റിനെ അനുസരിച്ച് വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കണമെന്നും പറഞ്ഞു അവർ വീഡിയോ ഇട്ടിരിക്കുകയാ, വെറുതേ വേണ്ടാത്ത പണിക്ക് പോകണമായിരുന്നോ "അല്ല ,അതുപോട്ടെ നിങ്ങൾ സാധനങ്ങൾ വാങ്ങിയില്ലേ ? “ രാജൻ അല്പം മടിയോടെ നടന്ന കാര്യങ്ങൾ അവളോട് പറഞ്ഞു " ഞാനപ്പോഴേ നിങ്ങളോട് പറഞ്ഞിരുന്നില്ലേ മാസ്ക് ധരിച്ചുപോകാൻ " പെട്ടെന്ന് ഭാര്യയുടെ ഫോണിൽ ഫോണിൽ നോട്ടിഫിക്കേഷൻ വന്നു അവൾ പറഞ്ഞു "അയ്യോ, ഇത് നോക്കിയേ ഇന്ന് രണ്ടു പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു " "അതെയോ , ദൈവമേ ഞാൻ ചെയ്തത് വലിയ തെറ്റായിപ്പോയി ,ഗവൺമെന്റും പോലീസും നമ്മുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് . അത് മറന്നു അന്ന് നമ്മൾ അവരെ അനുസരിക്കാതെ ഇരിക്കാൻ പാടില്ലായിരുന്നു". "അതെ നമുക്ക് അ വീട്ടിൽ തന്നെയിരുന്നും ,ജനസമ്പർക്കമില്ലാതെയും, പുറത്ത് പോകുമ്പോൾമാസ്ക് ധരിച്ചും കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഗവൺമെന്റിനെയും,പോലീസിനെയും സഹായിക്കാം. കൊറോണയെ തോൽപ്പിക്കാം നാടിനെ രക്ഷിക്കാം”.

മുഹമ്മദ് അദ്ൻ നുഹ്മാൻ.ടി.കെ
8 C ഗവ.ബ്രണ്ണൻ എച്ച് .എസ്.എസ്.തലശ്ശേരി
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ