ഗവ.ട്രൈബൽ എച്ച്.എസ്. ഷോളയൂർ/എന്റെ ഗ്രാമം
ഷോളയൂർ
പാലക്കാട് ജില്ലയിൽ അട്ടപ്പാടി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ഷോളയൂർ
അട്ടപ്പാടിയിലെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രകൃതി മനോഹരമായ ഗ്രാമമാണ് ഷോളയൂർ .ഗർവ്വോടെ തലയുയർത്തി നിൽക്കുന്ന പെരുമാൾമുടിയുടെ പിന്നിൽ നിന്നും ഒരു കുസൃതി കുട്ടിയുടെ ബാലിശതയോടെ എത്തി നോക്കി തുള്ളിത്തെറിച്ചു ഉദിച്ചു വരുന്ന സൂര്യൻ ഏവരുടെയും മനം കവരുന്നു.പടിഞ്ഞാറു അട്ടപ്പാടിയുടെ മക്കളുടെ കൺകണ്ട ദൈവം ധ്യാന നിമഗ്നനായി ഇരിക്കുന്ന മല്ലീശ്വരമുടിക്ക് കുങ്കുമം ചാലിച്ചുകൊണ്ടു മല്ലീശ്വരന്റെ മടിത്തട്ടിൽ ചായുന്ന അസ്തമയ സൂര്യൻ ഷോളയൂർ ഗ്രാമത്തിനെ സുന്ദരഭൂമിയാക്കുന്നു .തെക്കു വരടി രാക്ഷസിയുടെ ഐതീഹ്യം ഒളിപ്പിച്ചു വരടി മലയും വടക്കു നീലഗിരി കുന്നുകളും ഷോളയൂർ ഗ്രാമത്തിനു എന്നെന്നും കാവൽക്കാരായി നിലകൊള്ളുന്നു.

ഭൂമിശാസ്ത്രം
പശ്ചിമഘട്ടത്തിലെ നീലഗിരി കുന്നുകളുടെ കേരളത്തിലുൾപ്പെടുന്ന താഴ്‍വര പ്രദേശങ്ങളെ പൊതുവേ അട്ടപ്പാടി എന്നു വിളിക്കുന്നു. അട്ടപ്പാടിയിൽ ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി തമിഴ്‍നാട്ടിൽ പ്രവേശിക്കുന്ന ഭവാനി തമിഴ്‍നാട്ടിലെ രണ്ടാമത്തെ പ്രധാന നദിയാണ്. പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂർ, പുതൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ അട്ടപ്പാടി മേഖലയിലാണ്. ഇവയിൽ ഷോളയൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കന്ററി സ്കൂളാണ് ഗവ. ട്രൈബൽ ഹയർ സെക്കന്ററി സ്കൂൾ ഷോളയൂർ.
[[21103- Sholayur hill view2 | thumb| ഷോളയൂർ വരടി മല ]]
പ്രധാന പൊതു സ്ഥാപനങ്ങൾ
സാമൂഹ്യ ആരോഗ്യകേന്ദ്രം
വില്ലജ് ഓഫീസ്
പോലീസ് സ്റ്റേഷൻ
പോസ്റ്റ് ഓഫീസ്
ഹയർസെക്കണ്ടറി സ്‌കൂൾ