ഗവ.എൽ പി എസ് ഇളമ്പ /സയൻസ് ക്ലബ്ബ്.
സയൻസ് ക്ലബ്ബ്
പ്രൈമറി കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ശാസ്ത്ര അഭിരുചി വികസിപ്പിക്കുന്നതിനും വേണ്ടി സ്കൂളിൽ ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിരുന്നു .ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ദിനാചരണങ്ങൾ ,ശാസ്ത്ര ക്വിസ് ,ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയും ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു .
ചാന്ദ്രദിനം 2025
ജൂലൈ 21 ചാന്ദ്രദിനം വളരെ വിപുലമായി തന്നെ ഗവൺമെൻറ് എൽ പി എസിൽ ആഘോഷിച്ചു.രാവിലെ പോസ്റ്റർ പ്രദർശനവും റോക്കറ്റ് നിർമ്മാണ മത്സരവും നടന്നു.റോക്കറ്റ് നിർമ്മാണ മത്സരത്തിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകി.തുടർന്ന് ക്വിസ് മത്സരത്തിലും ഒന്നാം സ്ഥാനക്കാർക്ക് സമ്മാനം നൽകി.ഉച്ചയ്ക്കുശേഷം ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ചാന്ദ്ര മനുഷ്യൻ സ്കൂളിലെത്തുകയുംകുട്ടികളുമായി സംവദിക്കുകയും ചെയ്തു.സ്കൂളിലെ പ്രഥമ അധ്യാപിക ശ്രീമതി ബിന്ദു ശാസ്ത്രവിളക്ക് കൊളുത്തിയാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.ചാന്ദ്ര മനുഷ്യൻ സ്കൂളിലെത്തിയത് കുട്ടികൾക്ക് വളരെ സന്തോഷമായി.ചാന്ദ്രദിന പതിപ്പ് നിർമ്മാണവും ഉണ്ടായിരുന്നു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് സ്കൂളിൽ ഒരു കുട്ടിക്ക് ഒരു പരീക്ഷണം എന്ന പരിപാടി നടന്നു.
ചാന്ദ്ര ദിനാചരണം
ചാന്ദ്ര ദിനത്തിന് ക്വിസ്, വീഡിയോ പ്രദശനം, സൗരയൂഥം പുനരാവിഷ്കരണം എന്നിവ നടത്തി
ചാന്ദ്രദിനാഘോഷത്തോടനുബന്ധിച് അമ്പിളിച്ചേല് വീഡിയോ പ്രകാശനം , ചാന്ദ്രദിന പാട്ട് ,പോസ്റ്റർ രചന , ചാന്ദ്രദിന ക്വിസ് എന്നിവയും നടത്തി .
ദേശീയ ശാസ്ത്ര ദിനം
കുട്ടികളിൽ ശാസ്ത്രീയ അവബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങളിൽ അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടി ഗവണ്മെന്റ് എൽ .പി .എസ . ഇളമ്പ യിൽ ശാസ്ത്ര ക്ലബ് പ്രവർത്തിച്ചു വരുന്നു. ശാസ്ത്ര ദിനങ്ങൾ ,ശാസ്ത്ര ക്വിസ് , ശാസ്ത്ര പ്രദർശനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമായി നടന്നു വരുന്നു . 2022-ഫെബ്രുവരി 28ദേശീയ ശാസ്ത്ര ദിനം വളരെ വിപുലമായി സ്കൂളിൽ ആചരിച്ചു . കുട്ടികളുടെ വൈവിധ്യങ്ങളായ പരീക്ഷണ നിരീക്ഷണങ്ങളും പ്രദർശനങ്ങളും ശാസ്ത്ര പ്രസംഗങ്ങളും ഉൾപ്പെടുത്തിയ ശാസ്ത്ര മേള കൊറോണ കാലത്തു കുട്ടികൾക്ക് പുതിയ ഒരു അനുഭവമായിരുന്നു . 2020-21-ലെ പ്രവർത്തനങ്ങൾ