ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി


 ഒരുമരം പെരുവഴിയിൽ നില്ക്കുന്നു
എരിവെയിലത്തു തണല് നൽകുന്നു
പരിസരമാകെ കുളിർ പകരുന്നു
വരുന്നവർക്കതു കുട നിവർത്തുന്നു
മരങ്ങൾ മണ്ണിന്റെ പരങ്ങളല്ലയോ
മരത്തിൻ ചില്ലയിൽ കിളികൾ പാടുന്നു
മനുഷ്യനന്മതൽ നിറങ്ങളാടുന്നു
പ്രകൃതി യാ മമ്മ വളർത്തുന്നു സൂര്യ
പ്രകാശമുണ്ട വളരുന്നു മഴത്തണുപ്പിൽ നന്നായി കളിക്കുന്നു നമ്മെ -
തഴുകുവാൻ തണൽക്കരങ്ങൾനിട്ടുന്നു
ഒരു മരത്തിന്റെ ചുവട്ടിൽധ്യാനമാർന്നിരുന്ന
കാട്ടാളൻ കവീശ്വരനായി
ഒരു മരച്ചോട്ടിരുന്നു സിദ്ധാർത്ഥൻ
സ്വയം മറന്നപ്പോൾ മുനീശ്വരനായി
തിരച്ചങ്ങോട്ടൊന്നും കൊടുത്തില്ലെങ്കിലും
മരത്തിനു സ്നേഹം മനുഷ്യരോടെന്നും
മനുഷ്യർക്കോ നേരേ മറിച്ചും ആകയാൽ
മകത്ത്വമെപ്പോഴും മരങ്ങൾക്കല്ലയോ
മരങ്ങൾ നൽകുന്നു വരങ്ങൾ ജീവനു
നിറങ്ങൾ സ്വാദെഴും ഫലങ്ങൾ ശാന്തിയും
ഒരു മരം വീണാൽ മരിയ്ക്കുന്നു കഷ്ട
മൊരു കുഗ്രാമവും തലമുറകളും

 




 

ആകർശ് . L.S
3 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത