ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/പ്രവർത്തനങ്ങൾ/2025-26
പ്രവേശനോത്സവം
ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വളരെ വിപുലമായ പരിപാടികളുടെ നടത്തി. പ്രധാന അധ്യാപിക ശ്രീമതി ഗീതാറാണി, പിടിഎ പ്രസിഡന്റ് ശ്രീമതി കവിത, വാർഡ് മെമ്പർ ശ്രീ.ശ്രീചന്ദ്, ലയൺസ് ക്ലബ്ബ് അംഗങ്ങൾ, പിടിഎ അംഗങ്ങൾ, ഗുരുദേവ ദർശന പഠന കേന്ദ്ര ലൈബ്രറി അംഗങ്ങൾ, അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ലൈൻസ് ക്ലബ് അംഗം ഷാനവാസ് സാർ ഉദ്ഘാടനം ചെയ്തു.
ഒന്നാം ക്ലാസിലെ കുട്ടികൾക്ക് സ്പെയർ പോയിന്റ് ബാഗുകൾ വിതരണം ചെയ്തു. നവാഗതരെ അക്ഷര കിരീടവും പഠനോപകരണവും നൽകി സ്വീകരിച്ചു. കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. തുടർന്ന് പായസം വിതരണം ചെയ്തു.
പരിസ്ഥിതി ദിനം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മംഗലാപുരം പഞ്ചായത്ത് തല ലോകപരിസ്ഥിതി ദിന ആഘോഷം നമ്മുടെ സ്കൂളിൽ നടത്തി. മംഗലാപുരംപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവളാകം വൃക്ഷത്തൈ നട്ടു. മംഗലാപുരം കൃഷി ഓഫീസർ വാർഡ് മെമ്പർ HM സുമയ്യ ടീച്ചർPTA SMC അംഗങ്ങൾ മറ്റു പ്രമുഖർ പങ്കെടുത്തു. കുട്ടികൾ സ്കൂൾ അങ്കണത്തിൽ പൂന്തോട്ട നിർമ്മാണത്തിന് ആവശ്യമായ ചെടികൾ കൊണ്ടുവന്ന് പൂന്തോട്ടു നിർമ്മിച്ചു. വൃക്ഷത്തൈകൾ നട്ടു. PTAഅംഗങ്ങൾ അടുക്കളത്തോട്ടത്തിന് ആവശ്യമായ തൈകൾ നട്ടു.
വായനദിനം
വായനമാസാചാരണത്തിന്റെ സ്‌കൂൾതല ഉദ്ഘാടനം പ്രമുഖ ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ മുരുക്കുംപുഴ രാജേന്ദ്രൻ നിർവഹിച്ചു. പി എൻ പണിക്കർ സാറിന്റെ ശിഷ്യനായ അദ്ദേഹം തന്റെ വിദ്യാഭ്യാസകാലത്ത് പണിക്കർ സാറുമായിട്ടും സുഗതകുമാരി ടീച്ചറുമായിട്ടുമുള്ള ആത്മബന്ധം എത്രത്തോളം ആണെന്ന് കുട്ടികളോട് പറയുകയുണ്ടായി. തന്റെ മുരുക്കുംപുഴയിലുള്ള ലൈബ്രറിയിൽ കുട്ടികൾക്ക് അനുയോജ്യമായ പുസ്തകങ്ങൾ ഉണ്ടെന്നും മെമ്പർഷിപ്പ് എടുക്കാൻ കുട്ടികളോട് പറയുകയും ചെയ്തു. വായനമാസാചാരണ ത്തോടനുബന്ധിച്ച് അനുബന്ധിച്ച് ഒരു ദിവസം തന്നെ ലൈബ്രറി സന്ദർശിക്കണമെന്ന നിർദ്ദേശം കുട്ടികൾക്ക് നൽകി. മെമ്പർ ശ്രീ ചന്ദ് അധ്യക്ഷനായ ചടങ്ങിൽ പ്രധാനാധ്യാപിക സുമയ്യടീച്ചർ സ്വാഗതവും,PTA പ്രസിഡണ്ട് കവിത കൃതജ്ഞതയും രേഖപ്പെടുത്തി.
SRG കൺവീനർ വായനദിന പ്രതിജ്ഞചൊല്ലിക്കൊടുത്തു കുട്ടികൾ ഏറ്റുചൊല്ലി. എം സി ചെയർമാൻ മറ്റ് PTA അംഗങ്ങൾ എന്നിവർ സംബന്ധിച്ചു.സ്കൂൾ ലൈബ്രറി സജ്ജീകരിച്ചു.
ലോക ലഹരിവിരുദ്ധ ദിനം
ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ സ്കൂളിൽ ലൈവ് ആയി മുഖ്യമന്ത്രിയുടെ ഉദ്ഘാടനം കുട്ടികൾക്ക് കാണിച്ചുകൊടുത്തു ലഹരി വിരുദ്ധ പ്രതിജ്ഞ,സന്ദേശം എന്നിവ നടത്തി. ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട ലഘു വ്യായാമം കുട്ടികൾ ചെയ്തു. കുട്ടികൾക്ക് ലഹരിദ്ധവുമായി ബന്ധപ്പെട്ട ഒരു ബോധവൽക്കരണ ക്ലാസ് മംഗലപുരം FHC ലെ ഡോക്ടർ അമൃത നയിച്ചു.
ബഷീർ ദിനം
ബഷീർ ദിനാചരണവുമായി ബന്ധപ്പെട്ട കുട്ടികൾ വിവിധയിനം പരിപാടികൾ അസംബ്ലിയിൽ അവതരിപ്പിക്കുകയുണ്ടായി. കുട്ടികൾ ബഷീറിന്റെ കഥാപാത്രങ്ങളായി മാറി. ഗുരുദേവദർശന പഠന കേന്ദ്രം (ലൈബ്രറി) സന്ദർശനം നടത്തുകയും ബഷീറിന്റെ കൃതികൾ പരിചയപ്പെടുകയും ചെയ്തു.
യോഗ ദിനം
യോഗ ദിനത്തിന്റെ പ്രാധാന്യം ശ്രീമതി സുമയ്യ എച്ച് എം കുട്ടികൾക്ക് പകർന്നു കൊടുത്തു.യോഗ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ യോഗാസനങ്ങൾ പരിചയപ്പെട്ടു.