ഗവ.എച്ച്എസ്സ്.എസ്സ് ഫോർ ഗേൾസ് ഹരിപ്പാട്./അക്ഷരവൃക്ഷം/ അമ്മുവും മാളുവും

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മുവും മാളുവും


ഒരിടത്ത് ഒരിടത്ത് രണ്ടു സഹോദരികളുണ്ടായിരുന്നു അവരാണ് അമ്മുവും മാളുവും അവർ രണ്ടും വെവേറെ സ്ഥലത്താണ് താമസിക്കുന്നത്. അവധിക്കാലങ്ങൾ, ഉത്സവങ്ങൾ, കാവടികൾ, വെക്കേഷൻ ടൂറുകൾ എന്നിവയ്ക്കാണ് ഇവർ പതിവായി തമ്മിൽ കാണുന്നത്. പിന്നെ അവധിക്കാലത്തെ ടൂറുകൾ അത് കൊച്ചു കുട്ടികൾ മുതൽ പ്രായമായവരുവരെ ഇഷ്ടപ്പെടുന്ന ഒരു വിനോദയാത്രയാ വെക്കേഷൻ ഏവർക്കും തന്നെ. എല്ലാ കുട്ടികളെപ്പോലെയും നമ്മുടെ കുട്ടികളായ് അമ്മുവിനും മാളുവിനും വളരെ പ്രിയപ്പെട്ടത് തന്നെയാണ് അവരുടെ വെക്കേഷൻ . വെക്കേഷൻ ആയാൽ മറ്റുള്ള കുട്ടികളെപ്പോലെ മിക്കസമയവും ടി.വി.യും, മൊബൈൽ ഫോണും നോക്കി പരിസ്ഥിതി എന്തെന്നറിയാതെ ഇരിക്കുന്ന് കുട്ടികൾ അല്ല ഇവർ ടി.വി അത്യാവശ്യത്തിനു മാത്രം കാണുകയും കൂടുതൽ സമയം പരിസ്ഥിതിയുമായി വളരെ അടുപ്പം പുലർത്തുന്ന് കളികളായ് ഷട്ടിൽ, ഫുട്ബോൾ, ക്രിക്കറ്റ്, പട്ടം പറത്തുക കുറച്ചു സമയം ഇഷ്ടമുള്ള് പടങ്ങൾ വരയ്ക്കുക് എന്നിവയെല്ലാമാണ് ഇവരുടെ ഹോബീസ് . ഈ തലമുറയിലെ കുട്ടികളുടെ ഏവരുടെ വീട്ടിലും നോക്കിയാൽ നമ്മുക്കു കാണാം ആ വീട്ടിലെ കുട്ടികൾക്ക് തന്നെ ഓടി കളിക്കാനുളള് വീട്ടിലെ മുറ്റം ടൈലുകൾ കൊണ്ട് മൊത്തം മറച്ചിരിക്കുന്നു. അമ്മുവിന്റെയും മാളുവിന്റെയും വീട് ഇതുപോലെയല്ല പകരം പരിസ്ഥതിയുമായി വളരെ ബന്ധപ്പെട്ട കിടക്കുന്ന വീടാണ് അത് . അവരുടെ വീടിന്റെ മിറ്റം കണ്ടാൽ നമ്മുക്കറിയാം ഒരുകരിയിലപോലുമില്ല ആ വീട്ടിന്റെ മുറ്റത്ത് നല്ല ശുചിത്വം ഉള്ള് വീടാണെന്ന്. ഇപ്പോഴത്തെ കുട്ടികളുടെ വീട്ടിൽ വളരെ ചുരുക്കമാണ് മരങ്ങൾ, ചെടികൾ എന്നിവയെല്ലാം എന്നാൽ ഈ കുട്ടികളുടെ വീടിന്റെ മിറ്റം നിറയെ മരങ്ങളും ചെടികളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ തലമുറയിലെ കുട്ടികൾക്ക് പെട്ടെന്ന്‌ തന്നെ അസുഖങ്ങൾ പിടിപെടാം കാരണം അവർ വ്യായാമം , കളികൾ ഒന്നും ചെയ്യുന്നില്ല മാത്രമല്ല വിഷമാണ് കഴിക്കുന്നത് ഒക്കെയും പക്ഷെ ഈ കുട്ടികൾക്ക് പെട്ടെന്നൊന്നും രോഗങ്ങൾ പിടിപെടില്ല കാരണം അവർ വ്യായാമം , കളികൾ എല്ലാം ചെയ്യുന്നുണ്ട് കൂടെ വിഷമുള്ളതൊന്നും അല്ല കഴിക്കുന്നത്. അവർ ആരോഗ്യവതികളായി ഇരിക്കട്ടെ അവർ കളിക്കുന്നു കളിച്ചുകൊണ്ടെയിരിക്കുന്നു.........................

നിരഞ്ജന മനോജ്
7 B ജി.ജി.എച്ച്.എസ്.എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം