ഗവ.എച്ച് എസ്. എസ്.മുപ്പത്തടം/അക്ഷരവൃക്ഷം/ കോവിഡ് -19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

ലോകം മുഴുവനുമുള്ള മനുഷ്യജീവനുകൾക്ക് സുരക്ഷാഭീഷണി ഉയർത്തിയിരിക്കുന്ന പകർച്ചവ്യാധിയാണ് കോവിഡ്-19.ഈ രോഗത്തെ ചെറുത്തുതോൽപ്പിക്കാൻ ലോകം മുഴുവൻ ഒറ്റക്കെട്ടായി യുദ്ധസജ്ജരായി ഇരിക്കുകയാണ്. കൊറോണ എന്ന പേര് ലാറ്റിൻ ഭാഷയിവലെ കിരീടം,റീത്ത് എന്നെല്ലാം അർത്ഥം വരുന്ന വാക്കിൽ നിന്നും കടമെടുത്തതാണ്.ഇലക്ട്രോൺ സൂക്ഷ്മദർശിനിമുഖേന കണ്ടെത്തിയ വെെറസിന്റെ രൂപത്തെ ഈ പേര് പ്രകടമാക്കുന്നു. 1930-കളിലാണ് കൊറോണ വെെറസുകളെ ആദ്യമായി കണ്ടെത്തിയത്. കോഴികൾക്ക് പിടിപെട്ട ശ്വാസകോശ സംബന്ധമായ അണുബാധയെ കുറിച്ചുള്ള പഠനത്തിലൂടെയാണ് ശാസ്ത്രം കൊറോണ വെെറസുകളെ കണ്ടെത്തിയത്.1960-കളിൽ ജലദോഷം ബാധിച്ച മനുഷ്യരിൽ പഠനം നടത്തി കൊറോണ വെെറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. മനുഷ്യരും പക്ഷികളും ഉൾപ്പടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരുതരം വെെറസുകളാണ് കൊറോണ വെെറസുകൾ. ഇവ സാധാരണ ജലദോഷം മുതൽ സാർസ്, മെർസ്, കോവിഡ്-19 തുടങ്ങിയ രോഗങ്ങൾ വരെ സൃഷ്ടിക്കുന്നു. മനുഷ്യർ ഉൾപ്പടെയുള്ള സസ്തനികളുടെ ശ്വാസനാളത്തെയാണ് ഈ വെെറസുകൾ ബാധിക്കുന്നത്.ശരീരശ്രവങ്ങളിലൂടെയാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്ക് തെറിക്കുന്ന ശ്രവങ്ങൾ വഴി ഇവ വായുവിലേക്ക് എത്തുകയും അടുത്തുള്ളവരിലേക്ക് പടരുകയും ചെയ്യുന്നു. വെെറസ് സാന്നിദ്ധ്യമുള്ള ഒരാളെ സ്പർശിക്കുമ്പോഴോ ഹസ്തദാനം നല്കുമ്പോഴോ രോഗി ഉപയോഗിച്ച വസ്തുക്കൾ ഉപയോഗിക്കുമ്പോഴോ രോഗം പകരാം. ഈ വെെറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്സിനും ലഭ്യമല്ല.രോഗം സ്ഥിരീകരിച്ചാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് രോഗവ്യാപനം തടയുന്നത്. രോഗവ്യാപനം തടയാൻ തുടർന്നുള്ളവ ഓരോ വ്യക്തിയും പാലിക്കണം:

   1. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കുക.
   2. സാമൂഹിക ചങ്ങല പൊട്ടിക്കുക.
   3. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല ഉപയോഗിച്ച് മറയ്ക്കുക.
   4. കൂട്ടം കൂടി നിൽക്കാതിരിക്കുക.
   5. മൂക്കിലും കണ്ണിലും സ്പർശിക്കാതിരിക്കുക.
   6. വ്യക്തി ശുചിത്വം പാലിക്കുക.
അദ്വെെത് ആർ നായർ
9C ഗവ.എച്ച്.എസ്.എസ് മുപ്പത്തടം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം