ഗവ.എച്ച് .എസ്.എസ്.പാല/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

അറബിക് ക്ലബ്

                    അറബിക് ക്ലബ്ബിന്റെ കൺവീനർ ജുമാന എം 10 E, ജോ.കൺവീനർമാരായി സഹൽ കെ  10 E,മുഹമ്മദ് സഹൽ പി കെ 7A, ഫാത്തിമത്തുൽ ഹസ്ന 9A  സഫ ജൗദ 4A എന്നിവരെ തെരെഞ്ഞെടുത്തു. ഷറഫുദീൻ മാഷിനാണ് ക്ലബ്ബിന്റെ ചുമതല .ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ അലിഫ്  അറബിക് ടാലെന്റ്റ്  എക്സാമിൽ  ഹൈസ്കൂൾ വിഭാഗത്തിൽ സഹൽ കെ (std XE) ഒന്നാം സ്ഥാനവും ജുമാന എം (std XE) രണ്ടാം സ്ഥാനവും  നേടി .യു  പി വിഭാഗത്തിൽ മുഹമ്മദ് സഹൽ പി കെ 7A ഒന്നാം സ്ഥാനവും മുഹമ്മദ് സാലിം  അഷറഫ് രണ്ടാം സ്ഥാനവും നേടി.എൽ പി വിഭാഗത്തിൽ മുഹമ്മദ് റാദിൽ 3Aഒന്നാം സ്ഥാനവുംനേടി.
               'അലിഫ്  അറബിക് ടാലെന്റ്റ്  എക്സാം 2018 'ഉപജില്ല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ  ഈ സ്കൂളിലെ സലാൽ  കെ (std X) ഒന്നാം സ്ഥാനവും ,ജുമാന എം (stdX) രണ്ടാം സ്ഥാനവും നേടി.യു പി വിഭാഗത്തിൽ മുഹമ്മദ് സഹൽ പി കെ  രണ്ടാം  സ്ഥാനവും മുഹമ്മദ് സാലിം  അഷറഫ് Aഗ്രേഡ് നേടി. എൽ പി വിഭാഗത്തിൽ റാദിൽ Aഗ്രേഡ് നേടി.
            ജില്ലാ മത്സരത്തിൽ  സഹൽ കെ, ജുമാന എം, മുഹമ്മദ് സഹൽ പി കെ എന്നിവർ  Aഗ്രേഡ് നേടി മികവ് പുലർത്തി.


ഹിന്ദി ക്ലബ്

               ഹിന്ദി ക്ലബ്ബിന്റെ നേതൃത്വത്തിൽ 27/07/2018 വായനാ മത്സരം നടത്തി.പതിമൂന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.മികച്ച രീതിയിൽ പാരായണം നടത്തിയ മൂന്ന് കുട്ടികളെ വിജയികളായി തിരഞെഞടുത്തു.വിജയികൾ 1)ജുമാന.എം.കെ.9D 2)അഫ്ന.പികെ.9B 3)നന്ദന.കെ.വി10D.വിദ്യാർത്ഥികളുടെ  ഹിന്ദി വായന പരിപോഷിക്കുന്ന 'ഹിന്ദി കോന' സ്ഥാപിച്ചു ചംപക്, ഇന്ത്യ ടുഡെ(ഹിന്ദി),തുടങ്ങിയ മാസികകളും  മറ്റു ഹിന്ദി പത്രികകളും ചിത്രകഥകളും പുസ്തകങ്ങളും കുട്ടികൾക്ക് വായിക്കാനായി ഇവിടെ ലഭ്യമാണ് 

ഇംഗ്ലീ‍ഷ് ക്ലബ്ബ്

                      സ്കൂൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ ഉദ്ഘാടനം ജൂലൈ ആറാം തീയ്യതി ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് നിർവ്വഹിച്ചു.10Eയിലെ അഞ്ജലി .എസ്.നമ്പ്യാറിനെ കൺവീനർ ആയി തിരഞ്ഞെടുക്കുകയും ചെയ്തു.ശാലിനി ടീച്ചർ  ശാലിനി ടീച്ചർ ക്ലബിന്റെ  ചുമതല വഹിക്കുന്നു .തുടർന്ന് ജൂലൈ അവസാന വാരം ബെർനാഡ് ഷോ ദിനത്തോട്അനുബന്ധിച്ച് extempore competition നടത്തി.ആഗസ്റ്റ് ആഗ്യവാരം നടത്തിയ യോഗത്തിൽ വെച്ച് സ്വാതന്ത്ര്യ ഗിനത്തോടനുബന്ധിച്ച് ഉപന്യാസ രചനാമത്സരം നടത്താൻ തീരുമാനിച്ചു.