ഗവ.എച്ച് .എസ്.എസ്.പാട്യം/അക്ഷരവൃക്ഷം/ശുചിത്വം -പ്രതിരോധത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം - പ്രതിരോധത്തിന്

രോഗത്തെ അകറ്റി നിർത്തണമെങ്കിൽ ആദ്യം വേണ്ടത് വ്യക്തി ശുചിത്വവും പിന്നെ പരിസര ശുചിത്വവുമാണ്. ശുചിത്വം പാലിക്കുന്നതിലൂടെ ഒരു വിധം രോഗങ്ങളെയൊക്കെ അകറ്റി നിർത്താം. നമ്മുടെ ചുറ്റുപാടൊക്കെ വൃത്തിയായി സൂക്ഷിച്ചാലും രോഗം തടയാം. രോഗം വന്നിട്ട് ചികിത്സിക്കുകയല്ല ശുചിത്വത്തിലൂടെയും മറ്റും രോഗം പ്രതിരോധിക്കുകയാണ് വേണ്ടത്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ അനിവാര്യമായി വേണ്ടതാണ് ശുചിത്വം. അതൊരു ശീലമാക്കണം. ആഴ്ചയിലൊരിക്കലെങ്കിലും ഡ്രൈഡേ ആചരിക്കുന്നതും നല്ലതാണ്. വ്യക്തി ശുചിത്വത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും മാരകമായ ഒത്തിരി അസുഖങ്ങളെ അകറ്റി നിർത്താം.

ശുചിത്വം പാലിക്കുന്നതിലൂടെ നമുക്ക് നമ്മുടെ ജീവൻ തന്നെ രക്ഷിക്കാൻ കഴിയും. നമ്മുടെ ചുറ്റിലുമുള്ള പലതിലും രോഗാണുക്കളും രോഗങ്ങളും ഉണ്ട്. നമ്മുടെ അശ്രദ്ധ കൊണ്ടും ശുചിത്വമില്ലായ്മ കൊണ്ടും ആ രോഗാണുക്കളും രോഗങ്ങളും നമ്മെ പിടികൂടുന്നു. ഒന്നു ശ്രദ്ധിച്ചാൽ നമ്മുടെ ജീവൻ നമുക്ക് ഭദ്രമാക്കാം. ശുചിത്വം പാലിക്കൂ ആരോഗ്യം സംരക്ഷിക്കൂ.

നിതുല്യ.കെ.കെ
10 എ ഗവ.എച്ച്.എസ്.എസ് പാട്യം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം