ഗവ.എച്ച്.എസ്.എസ്.കല്ലിൽ/അക്ഷരവൃക്ഷം/ കരുതലോടെ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലോടെ കേരളം

നാടായ നാടുകൾ ഞെട്ടിവിറച്ചു

നാളേയ്ക്കായവർ വീണ്ടും കൊതിച്ചു

മർത്ത്യനെ മൊത്തം കെന്നൊടുക്കീടാൻ
കാലനായ് വന്നല്ലോ കോവിഡ് - 19

ഔഷധമില്ല സുഖപ്പെടുത്തീടാൻ
പ്രതിരോധം തന്നല്ലോ ഒറ്റമൂലി

മാസ്ക്ക് ധരിച്ചേ പുറത്തിറങ്ങാവു
കൈകഴുകേണം ഇടയ്ക്കിടക്ക്

തുമ്മുമ്പോൾ തൂവാല വച്ചിടേണം
അല്ലെങ്കിൽ കൈയാൽ മറച്ചിടേണം

ഹസ്തദാനങ്ങൾ ഉപേക്ഷിച്ചീടാം
നാടുചുറ്റുന്നത് നിർത്തി വയ്ക്കാം

രോഗിയുമായുള്ള സമ്പർക്കവും
രോഗം വരുത്താൻ വഴിയൊരുക്കാം

ഒരു മീറ്റർ ദൂരം പാലിച്ചീടാം
ഒരുമിച്ച് നിൽക്കാം മനസുകൊണ്ട്

അതിജീവനത്തിന്റെ പാതകളും
അതിദൂരം നമ്മൾക്കകലെയല്ല

പുതിയൊരു കേരളം
സൃഷ്ടിച്ചീടാൻ
ഒരുമിച്ച് നിന്ന് അണിനിരക്കാം.

ആദിത്യ ബിജു
8 A ജി എച്ച് എസ് എസ് കല്ലിൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത