ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ ആ സ്വപ്നം

Schoolwiki സംരംഭത്തിൽ നിന്ന്
ആ സ്വപ്നം


   തന്റെ കുടുംബത്തെ പൊലെ കൃഷിയെയും സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് "മാർക്കോസ്: മണ്ണിനെ അയാൾ അത്ര മാത്രം സ്നേഹിച്ചു കൂർത്ത എല്ല് പൊന്തി നില്ക്കുന്ന ദേഹത്ത് വിയർപ്പ് തങ്ങി നിൽക്കുന്നതും, വളഞ്ഞ നട്ടെല്ലും ആണ് മാർക്കോസിന്റെ ശരീര ആകൃതം: പക്ഷേ ആകർഷകന്റെ പ്രകൃതിയോടുള്ള സ്നേഹവും ആത്മാർത്ഥതയും പറഞ്ഞാൽ മനസ്സിലാകില്ല.എപ്പോഴും മാർക്കോസ് തന്റെ തൊട്ടടുത്തുള്ള നഷ്ടപ്പെട്ട ഭൂമിയെ ഓർത്ത് എന്നും ദും ഖിതനായിരിക്കും ഇന്ന് അവിടെ കോൺക്രിറ്റ് സൗധങ്ങൾ കൊണ്ട് നിറഞ്ഞ് നിൽക്കുകയാണ്. എല്ലാ വർഷത്തെയും പൊലെ അയാൾ മണ്ണുഴുത് മറിച്ച് വിത്തുകൾ വിതച്ച് രാവും പകലും ഇല്ലാതെ പാടത്ത് പണിയെടുത്തു കൊണ്ടിരിക്കുകയാണ്, ആ ഉച്ചവെയിലിന്റെ ചൂടിൽ അയാളുടെ ശരീരം വാടി കുഴഞ്ഞു പക്ഷേ അദ്ദേഹം പണി നിർത്താൻ തയ്യാറായില്ല. അപ്പോഴാണ് തന്റെ മകളായ ചക്കി, ഒരു പാത്രത്തിൽ നിറയെ വെള്ളവുമായി കൊണ്ടുവരുന്നത് കണ്ടത് ആശ്വാസത്തിന്റെ കിരണങ്ങൾ വീണു, തന്റെ ദാഹ വെപ്രാളം അടക്കാൻ കഴിയാതെ അയാൾ ഉടൻ തന്നെ ആ വെള്ളം അവളുടെ കയ്യിൽ നിന്നും വാങ്ങിക്കുടിച്ചു " എന്റെ മോളെ ഈ ഒരു തുള്ളി വെള്ളത്തിന് വേണ്ടിയാണ് ഇത്രയും സമയം ആഗ്രഹിച്ചിരുന്നു."എന്റെ അപ്പച്ചന്റെ മുഖം കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി അപ്പച്ചാ " അവൾ പറഞ്ഞു മാർക്കോസ് വീണ്ടും തന്റെ ജോലി തുടർന്നു മാർക്കോസ് പൂർണ്ണ ആരോഗ്യവാനായിരുന്നു " ഇതൊക്കെ ഒന്ന് വിളഞ്ഞിട്ട് വേണം എനിക്ക് ചന്തയിൽ വിറ്റ് എന്റെ കൂര വൃത്തിയാക്കണം അങ്ങനെ ധാരാളം സ്വപ്നങ്ങൾ കണ്ട് തന്റെ കൃഷിയിടത്തെ തന്റെ സ്വന്തം മക്കളെപ്പോലെ നോക്കി ..... . അങ്ങനെ ദിവസങ്ങൾ കടന്നു ചൂട് സമയം മാറി ഇടവപ്പാതി വരവായി ഇതെല്ലാം നാളെ തന്നെ ചന്തയിൽ എത്തിക്കക്കണം അല്ലെങ്കിൽ ഇടവപ്പാതി കൊണ്ടു പോകും എന്ന് ചിന്തിച്ച് കൊണ്ട് തന്നെ .അന്തിയുറങ്ങി.... . പുറത്ത് നല്ല ഇടിയോടു കൂടി മഴയും കാറ്റും തകർക്കുന്നു ഉടൻ തന്നെ ഞെട്ടലോടെ ഉണർന്ന് പുറത്തു വന്നു നോക്കിയപ്പോൾ തന്റെ തൊട്ടടുത്തുള്ള തന്റെ പഴയ ഭൂമി ഉരുൾപ്പൊട്ടലൊടെ നിലംപൊത്തിയ സൗധങ്ങൾ കണ്ട് ഭുമി ദേവി ക്ഷോഭിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അയാൾ സ്തംഭിച്ചു പ്പോയി: മാർക്കോസ് പെട്ടെന്ന് ഭൂമിദേവി സാഷ്ടാങ്കം പ്രണമിച്ചു തിരഞ്ഞു നോക്കിയപ്പോൾ തന്റെ ഭുമി ക്ക് ഒരു കുഴപ്പവും ഇല്ലാതെ അയാളെ രക്ഷിച്ചു :- അങ്ങനെ ആ ഭൂമിയിൽ തന്നെ മാർക്കോസും മകളും സ്വർഗ്ഗതുല്ല്യമായി അവിടെ കഴിഞ്ഞു.........

 


Devika R
7D ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - കഥ