ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/അക്ഷരവൃക്ഷം/കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
കത്ത്

ചവറ തെക്കുംഭാഗം (കൊല്ലം ) 07.04.2020

ലോക്ക്ഡൌൺ കാലം, ആശങ്കയുടെ കാലഘട്ടം ബഹു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, പോലീസ് ഡിപ്പാർട്ട്മെന്റ് എന്നിവർക്ക് എട്ടാം ക്ലാസ്സുകാരിയുടെ ഒരു തുറന്ന കത്ത്. കോവിഡ് 19 എന്ന മഹാമാരിക്ക് എതിരെ ഉള്ള പോരാട്ടം മുന്നിൽ നിന്ന് നയിക്കുന്നതിന് എന്റെയും, കുടുംബത്തിന്റെയും എന്റെ സുഹൃത്തുക്കളുടെയും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

ബഹുമാന്യരേ നിങ്ങൾ പറഞ്ഞത് എത്രയോ ശരിയാണെന്ന് ബോധ്യപ്പെട്ടു. സാമൂഹിക അകലം പാലിച്ചുകൊണ്ട് മാനസിക അടുപ്പം നിലനിർത്തിക്കൊണ്ട് നമുക്ക് കൊറോണ ക്കെതിരെ പോരാടാം. ലോക്ക്ഡൗൺകാലത്തെ അനുഭവം ഞാൻ ഇവിടെ കുറിക്കുന്നു.

കൊല്ലം ജില്ലയിലെ ചവറ തെക്കുംഭാഗം എന്ന പ്രകൃതി രമണീയമായ സ്ഥലം. എന്റെ വീടിന് സമീപത്ത് കൂടി ലോക്ക് ടൗണിന് മുമ്പ് ഒട്ടനവധി വാഹനങ്ങൾ ചീറിപ്പായു മായിരുന്നു.അതിരാവിലെ അമ്പലത്തിലെ സുപ്രഭാതവും, പള്ളി മണിയും കേട്ടുകൊണ്ടാണ് ഞാൻ നിത്യവും ഉണർന്നി രുന്നത്. ഇപ്പോൾ കുറച്ചു ദിവസമായി ഇതൊന്നും കേൾക്കാറില്ല രാവിലെ കിളികളുടെ കളകളാരവം മാത്രം കേട്ടുകൊണ്ടാണ് ഇപ്പോൾ ഞാൻ ഉറക്കം ഉണരുന്നതു. ഇടയ്ക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന പൊലീസ് ജീപ്പുകൾ മാത്രം. അങ്ങനെയിരിക്കെ ഞാൻ വീടിന്റെ ഉമ്മറത്തു നിന്നു റോഡിലേക്കു നോക്കി ആരെങ്കിലും പോകുന്നുണ്ടോ എന്ന് അതാ ഒരു മണിയടി ശബ്ദം നോക്കിയപ്പോൾ പത്രക്കാരൻ ചേട്ടൻ പത്രം ഇട്ടു, പത്രം എടുത്തു ഞാനൊന്നു നോക്കി അനുദിനം കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണവും രോഗികളുടെ എണ്ണവും പെരുകികൊ ണ്ടേയിരിക്കുന്നു. മനുഷ്യരാശിയെ തന്നെ തകർക്കാൻ പോന്ന മഹാമാരി ഇത്രയും ഭീകരം ആകുമെന്ന് ഞാൻ കരുതിയില്ല. ഇതിനുമുമ്പ് നേരിട്ടുള്ള സുനാമിയും, നിപ്പയും, മുൻവർഷം ഒട്ടനവധി ജീവനെടുത്ത പ്രളയത്തേക്കാൾ ഭീകരം, ഭയാനകം ഓരോ ദിവസവും കഴിയുന്തോറും മനുഷ്യരെ പേടിപ്പെടുത്തുന്ന വാർത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. 2019 ഡിസംബറിന്റ അവസാനം ചൈനയിലെ വുഹാനിൽ ഉടലെടുത്ത കൊറോണ എന്ന അതി വിപത്തിനെ നമ്മൾ ഗൗരവത്തിൽ എടുത്തില്ല. അതു ചൈനയിൽ ആണെന്ന് ലാഘവത്തോടെ കൂടി നമ്മൾ കേട്ടു നമ്മൾ ഇങ്ങ് കേരളത്തിൽ അല്ലേ എന്ന് ലാഘവത്തോടെ കൂടി ആ വാർത്ത നിസ്സാരമായി തള്ളിക്കളഞ്ഞു. എന്നാൽ 2020 പിറന്ന ഒരു പ്രത്യാശയുടെ പ്രതീകം ആയിട്ട് ആണെങ്കിലും ജനുവരിയിൽ തന്നെ ആ ദുരന്തം നമ്മുടെ ഈ കേരളത്തിലും എത്തി. കൊറോണ എത്തുന്നതിനുമുമ്പ് എല്ലാം വെട്ടിപ്പിടിക്കാൻ മനുഷ്യൻ നെട്ടോട്ടമോടുന്ന കാഴ്ചയാണ് ഞാൻ കണ്ടത് ആർക്കും ഒന്നിനും സമയം ഇല്ലായിരുന്നു ആഡംബരജീവിതം നയിക്കാനുള്ള നെട്ടോട്ടം ആയിരുന്നു കഴിഞ്ഞ നാളുകളിൽ ഞാൻ കണ്ടത്, എന്നാൽ ഇന്ന് എല്ലാവരും ഭീതിയിലാണ്. എന്തിന് ഞാൻ കഴിക്കുന്ന ആഹാരത്തിൽ പോലും മാറ്റം വന്നു ചക്കയും, മാങ്ങയും, കപ്പയും, ഒക്കെ ആഹാരത്തിൽ ഉൾപ്പെടുത്താൻ തുടങ്ങി. അപ്പോഴാണ് എന്റെ അമ്മുമ്മ പറഞ്ഞത് പണ്ടൊക്കെ ഞങ്ങളുടെ ആഹാരരീതി ഇതായിരുന്നു. ഈ ആഹാരത്തിന് ഫാസ്റ്റ് ഫുഡ് നേക്കാൾ രുചി തോന്നി തുടങ്ങിയിരിക്കുന്നു. അങ്ങനെ ഇരിക്കവെ ആണ് ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നത് മാർച്ച് 22ന് ജനതാകർഫ്യൂ പ്രഖ്യാപിച്ചു ഒരു മഹാവിപതിനു എതിരെയുള്ള പോരാട്ടത്തിൽ എല്ലാവരും അണിചേർന്നു ഞാനും അതിനോട് യോജിച്ചു വീട്ടിൽനിന്ന് പുറത്തിറങ്ങിയില്ല. വീണ്ടും പ്രധാനമന്ത്രിയുടെ ആഹ്വാനം വന്നു ഐക്യ ദീപം തെളിയിക്കാൻ ഞായറാഴ്ച രാത്രി 9 മണിമുതൽ 9 മിനിറ്റ് നേരം വൈദ്യുത ദീപം അണച്ച് ദീപം തെളിയിക്കാൻ. അപ്പോൾ ഞാൻ സംശയിച്ചു ദീപം തെളിയിച്ചാൽ കൊറോണാ പോകുമോ? ഇല്ല. പോകില്ല ഞാൻ കൂടുതൽ അറിയാൻ ശ്രമിച്ചു അങ്ങനെ ഞാൻ അച്ഛനോട് ചോദിച്ചു അപ്പോൾ അച്ഛൻ പറഞ്ഞു മോളെ ഫ്ലോറൻസ് നൈറ്റിംഗ്ഗേൽ എന്ന വനിതയെ കുറിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന് പിന്തുണയായി ആധുനിക നഴ്സിങ് സംവിധാനം നടപ്പാക്കിയ ചരിത്ര വനിത ലോകത്തെ ഭയാശങ്കക ളുടെ തടവറയിലേക്ക് തള്ളിവിട്ട് കൊറോണാ വൈറസിനെ തിരെ നിശബ്ദം പോരാടുന്ന വരാണ് ഭൂമിയിലെ മാലാഖ മാരായ നേഴ്സ്മാർ. രോഗം ബാധിച്ച വരുടെയും രോഗം ഉണ്ടോ എന്നു സംശയിക്കുന്ന വരെയും സ്വന്തം കുടുംബത്തിലെ അംഗം എന്ന നിലയിൽ പരിച രിക്കുകയാണ് അവർ. ഈ കാലഘട്ടം നമുക്ക് അവർക്കായി സമർപ്പിക്കാം. നൈറ്റിംഗേൽന്റ പിൻഗാമികൾക്ക് എന്റെ ഒരു ബിഗ് സല്യൂട്ട് നേർന്നുകൊണ്ട്. പുതിയ വൈറസുകൾക്കും രോഗങ്ങൾക്കും എതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടും, സ്നേഹപൂർവ്വം

ദേവു. എസ്. നാരായണൻ 8.C


ദേവു. എസ്. നാരായണൻ
8.C ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം