ഗവ. വി എച്ച് എസ് എസ് തൃക്കാക്കര/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ -ദിനാചരണങ്ങൾ ,സയൻസ് നാടകം ,സെമിനാറുകൾ

Participation 2020-21:

1.ചാന്ദ്രദിന ക്വിസ്-BRC level

2.സൂര്യഗ്രഹണ ക്വിസ്-BRC level,inspire award,Young innovators programme,Ozone day -cartoon -BRC, space week,-space quiz-ISRO-PARTICIPATED AT DISTRICT LEVEL,energy elocution,National science congress-participated at state level, ശാസ്ത്രരംഗം

ozone day-2020-21
2021-22

2022- 23 യു പി ശാസ്ത്രതല പരിപാടികൾ

    ജൂൺ 5 ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിന ക്വിസ്, പോസ്റ്റർ രചന എന്നിവ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു. തുടർന്ന് സയൻസ് ക്ലബ്ബ് രൂപീകരണവും നടന്നു.

      ജൂലൈ 21 ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരവും പോസ്റ്റർ രചനയും നടത്തി.ചാന്ദ്രദിന കഥകൾ കവിതകൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ നിർമ്മിച്ച റോക്കറ്റുകളുടെ പ്രദർശനവും നടന്നു..

    ജൂലൈ 27 എപിജെ ഓർമ്മ ദിനവുമായി ബന്ധപ്പെട്ടു  അദ്ദേഹത്തെ കുറിച്ചുള്ള ലേഖനങ്ങൾ കുട്ടികൾ അസംബ്ലിയിൽ അവതരിപ്പിച്ചു. ഹിരോഷിമ നാഗസാക്കി ദിനവുമായി ബന്ധപ്പെട്ടുള്ള പോസ്റ്റർ രചന,ലേഖനം തയ്യാറാക്കൽ എന്നിവ കുട്ടികൾ നടത്തുകയുണ്ടായി. ഓസോൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ രചന ക്വിസ് മത്സരം എന്നിവ നടത്തി.

     ശാസ്ത്രമേളയോട് അനുബന്ധിച്ച് സ്റ്റിൽ മോഡൽ നിർമ്മാണം( സസ്യകോശം ) ജില്ലാതലത്തിൽ എ ഗ്രേഡ് ലഭിച്ചു. ബിആർസിയിൽ ശാസ്ത്ര പരീക്ഷണങ്ങളിൽ കുട്ടികൾ പങ്കെടുത്തു. ഊർജോത്സവവുമായി ബന്ധപ്പെട്ട നടത്തിയ മത്സരത്തിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കിട്ടിയ കുട്ടിക്ക്  സംസ്ഥാനതലത്തിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കാൻ കഴിഞ്ഞു.

    ഊർജ്ജ സംരക്ഷണ ദിനമായി ബന്ധപ്പെട്ട ക്ലാസ് തല പോസ്റ്ററുകൾ നിർമ്മാണംനടത്തി. സൗരയൂഥ മോഡലുകൾ കുട്ടികൾ നിർമ്മിച്ചു. ശാസ്ത്ര മാഗസിൻ നിർമ്മാണം കുട്ടികൾ നിർവഹിച്ചു. യുഎസ്എസിന് വേണ്ടിയുള്ള  പ്രത്യേക ക്ലാസുകൾ ഓരോ അധ്യാപികയും എടുക്കുകയുണ്ടായി. ക്ലാസ് തലപരീക്ഷണങ്ങൾ ലാബിലും ക്ലാസ്സിലുമായി നടത്തുകയുണ്ടായി. യുപി ക്ലാസ്സിനായി അനുവദിച്ച പുതിയ ഡിജിറ്റൽ ക്ലാസിൽ ശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കുട്ടികൾക്കായി നൽകി.