ഗവ. വി എച്ച് എസ് എസ് കൈതാരം/ശ്രദ്ധ - നവപ്രഭ
ശ്രദ്ധ - നവപ്രഭ
ദേശീയ വിദ്യാഭ്യാസ പദ്ധതികളായ എസ് എസ് എ, ആർ.എം.എസ്.എ തുടങ്ങിയ വിദ്യാ ഭ്യാസ പദ്ധതി വഴി നടപ്പിലാക്കിവരുന്ന പ്രവർത്തനങ്ങൾ സമയബന്ധിതമായി സംഘടിപ്പിക്കാൻ കഴിഞ്ഞു. 2017 ഒക്ടോബർ മാസത്തിൽത്തന്നെ ശ്രദ്ധ ഒരുക്കം പരിപാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. മല യാളം, ഇംഗ്ലീഷ്, ഗണിതം, സയൻസ് എന്നീ വിഷയങ്ങൾ ഒരാഴ്ച വീതം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങളായി ചെയ്തു വരുന്നു. വളരെയധികം താൽപര്യത്തോടെയാണ് ശ്രദ്ധപദ്ധതിയെ കുട്ടികൾ സ്വീകരിച്ചത്. ചെറിയ ചെറിയ പ്രവർത്തനങ്ങളിലൂടെ കുട്ടികൾക്ക് പഠനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രാരംഭനടപടിയെന്ന നിലയിൽ ഈ പദ്ധതി വളരെയേറെ ഫലപ്രദമാണ്. പഠനത്തിൽ തീരെ ശ്രദ്ധയില്ലാത്ത കുട്ടികൾക്ക് കൊച്ചു കൊച്ചു കളികളിലൂടെയുള്ള ഈ പ്രവർത്തനങ്ങൾ ഏകാഗ്രത വർദ്ധിപ്പിക്കാൻ സഹായകമാണ്.
മലയാളത്തിലെ ഒന്നടിച്ചാൽ രണ്ട്, തുരുതുരെ പപ്പടം, ടോം പറയുന്നു, ഉയരം, വണ്ണം, നീളം - വരിതിര, ബോൾ പാസ്സ്, ബാറ്റൺ, വളയം, കടക്കൽ, ഓർത്തെടുക്കാം - കണ്ടറിയാം മണമറിയാം, നിശ്ചലദൃശ്യം തുടങ്ങിയ പ്രവർത്തനങ്ങൾ കുട്ടികൾ വളരെ താല്പര്യത്തോടെ ചെയ്തു. ആദ്യം ശ്രദ്ധ അല്പം പാളിപ്പോയെങ്കിലും പിന്നീടവർ വളരെയധികം ശ്രദ്ധിച്ച് കാര്യങ്ങൾ ചെയ്തു.
കഥയിലൂടെ magic ലൂടെ നിറമുള്ള വെള്ളം കുട്ടികളിൽ ആൽക്കലിയുടെ നിറം മാറ്റവും ലവണങ്ങളും മറ്റും നല്ല ധാരണയുണ്ടാക്കാൻ സഹായിച്ചു. ചെറിയ വർക്ക്ഷീറ്റുകളി ലൂടെ പഠനം ലളിതമായ ആശയങ്ങൾ മനസ്സിലാക്കുവാൻ സഹായിക്കുന്നു. രസതന്ത്രം പ്രതീകങ്ങൾ, ആറ്റങ്ങൾ തന്മാത്രകൾ എന്നിവ മനസ്സിലാക്കുവാൻ സാധിക്കുന്നു.
അടിസ്ഥാന യൂണിറ്റുകൾ അളവുകൾ എന്നിവയെ സംബന്ധിച്ച് സാമാന്യ വിവരം ലഭിക്കുന്നു. പ്രകാശ പ്രതിപതനം ജീവിത സാഹചര്യങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു. ചലനത്തേയും നിശ്ചലാവസ്ഥ യെയും നിർവ്വചിക്കുന്നു. സദിശം, അദിശം വേർതിരിക്കുന്നു.
ഇംഗ്ലീഷ് താല്പര്യമില്ലാത്ത കുട്ടികൾ പോലും ഗെയിം കളിക്കുവാനും, കഥകൾ കേൾക്കുവാനും താൽപര്യത്തോടെ ഇരുന്നു. ഒരുവിധം എല്ലാ ആക്ഷനും കുട്ടികൾ താല്പര്യ ത്തോടെയാണ് ചെയ്തത്.
ഗണിതത്തിൽ ചെറിയ ചെറിയ കാര്യങ്ങളിലൂടെയുള്ള തുടക്കം അവരിൽ കൂടുതൽ താൽപര്യമുളവാക്കി. ചെറിയ പ്രശ്നങ്ങളായതുകൊണ്ട് അവരത് ചെയ്യാനും താൽപര്യം കാണിക്കുന്നുണ്ട്. വരക്കാനുള്ള കാര്യങ്ങളിൽ കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്.
നവപ്രഭ പദ്ധതിയിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്ന 9-ാം ക്ലാസ്സിലെ 19 കുട്ടികളാണ് ഉൾപ്പെട്ടിരിക്കുന്നത്. ഒന്നാം പാദവാർഷിക പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ തെരഞ്ഞെടുത്തത്. ഒക്ടോബർ മാസം മുതൽ കൃത്യമായി സ്കൂൾ സമയത്തിനുശേഷം ഒരു മണിക്കൂർ ഈ പ്രവർത്തനത്തിനായി മാറ്റി വച്ചു.
കുട്ടികളുടെ ഹാജർ കൃത്യമായി രേഖപ്പെടുത്തുന്നു. നിഷ്കർഷിച്ചിരിക്കുന്ന മൊഡ്യൂൾ അനുസരിച്ച് മലയാളം, ഗണിതം, ശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. മലയാളം അക്ഷരപഠനം ഏറെ താൽപര്യത്തോടെയാണ് കുട്ടികൾ സ്വീകരിച്ചത്. പുതിയ വാക്കു കളും വാചകങ്ങളും സ്വന്തമായി നിർമ്മിക്കുന്നതിൽ താല്പര്യം കാണിച്ചു. അതത് പ്രവർത്തനങ്ങളുടെ ഗ്രേഡ് അപ്പപ്പോൾ രേഖപ്പെടുത്തുന്നുണ്ട്. എഴുതാനും വായിക്കാനും പുരോഗതി ലഭിച്ചി ട്ടുണ്ട്. കുട്ടികളുടെ പഠനനിലവാരത്തിനനുസരിച്ച് പ്രവർത്തനങ്ങൾ അവർക്ക് ശ്രദ്ധ ഉണർത്തുന്നതാണ്. നവപ്രഭയുടെ ഇംഗ്ലീഷ് ക്ലാസ്സുകളിൽ കുട്ടികൾ വളരെ സജീവമായി പ്രവർത്തനങ്ങൾ ചെയ്യുന്നു. നവപ്രഭയിലൂടെ നിഘണ്ടു പരിചയപ്പെടാനും, സ്വന്തമായി ഇംഗ്ലീഷ് എഴുതുവാനും ഉള്ള കഴിവുകൾ കുട്ടികൾ സ്വായത്തമാക്കുന്നുണ്ട്.
ഗണിതം ക്ലാസ്സിൽ ചെറിയ ചെറിയ കാര്യങ്ങളിലൂടെ തുടങ്ങിയതുകൊണ്ട് വളരെ താത്പര്യം കാണിച്ചു. അതുപോലെ തന്നെ പൊട്രാക്ടർ ഉപയോഗിച്ച് കോണുകൾ അളക്കാനും കോ ണങ്ങൾ (പലവിധത്തിലുള്ള) വരക്കാനും വളരെ താൽപര്യം കാണിച്ചിരുന്നു.