ഗവ. വി.എസ്.എൽ.പി.എസ്. നഗരൂർ/അക്ഷരവൃക്ഷം/കോവി‍ഡേ വിട

Schoolwiki സംരംഭത്തിൽ നിന്ന്
കോവി‍ഡേ വിട

ആദി തെരുവിൽ കൂടി നടക്കുന്നത് ഒരു കൊറോണ കാണാൻ ഇടയായി. ഒരു മനുഷ്യ ശരീരം കിട്ടിയിരുന്നെങ്കിൽ എന്ന് പ്രാർത്ഥിച്ചു ഇരിക്കുകയായിരുന്നു കൊറോണ. എങ്ങനെയെങ്കിലും ആദിയുടെ ശരീരത്തിൽ കയറാനായി കൊറോണ പരിശ്രമിച്ചു. അങ്ങനെ അപ്രതീക്ഷമായിട്ടാണ് ആദിയുടെ കൈയിൽ നിന്നും ഒരു നാണയതുട്ട് താഴെയിൽ വീണത് . ഇത് തന്നെ പറ്റിയ അവസരം കൊറോണ വിചാരിച്ചു. ആദി നാണയതുട്ട് എടുക്കുവനായി പതിയെ കുനിഞ്ഞു. ആ സമയത്ത് കൊറോണ നാണയത്തിൽ കയറി, ആദിയുടെ ശരീരത്തിൽ കയറിപ്പറ്റി. ഇതെല്ലാെം ഒരു പൊലീസുകാരൻ കണ്ടു കൊണ്ടു നിൽക്കുകയായിരുന്നു. പെട്ടന്നു അദ്ദേഹം ആദിയെ വിളിച്ച് കൈകൾ കഴുകാൻ ആവശ്യപ്പെട്ടു. കൊറോണയെ പ്രതിരോധിക്കുവാനുളള മാ൪ഗ്ഗങ്ങൾ ആദിയെ പറഞ്ഞു മനസ്സിലാക്കി, പാവം കൊറോണ, സോപ്പിന്റെ ശക്തി അവനെ നശിപ്പിച്ചു കളഞ്ഞു. അങ്ങനെ കൊറോണയ്ക്കും മനസ്സിലായി ദൈവത്തിന്റെ സ്വന്തം നാടിന്റെ ശക്തി.

അനാമിക. എം.എസ്സ്
4A ഗവ വി എസ്സ് എൽ പി എസ്സ്, നഗരൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 23/ 03/ 2024 >> രചനാവിഭാഗം - കഥ