ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2025-26/ക്ലാസ് പി.ടി.എ

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ് പിടിഎ ഒന്നാം ക്ലാസ്

13 -1- 2026 ചൊവ്വാഴ്ച  ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് നടന്നു. വാട്സ്ആപ്പ് മെസ്സേജുകൾ, പോസ്റ്റർ,  ഫോണിൽ ക്ഷണക്കുറിപ്പ്,നേരിട്ട് ഫോണിലൂടെ വിളിച്ച് ക്ഷണിക്കൽ, വോയിസ് മെസ്സേജ് അയക്കൽ എന്നിവയിലൂടെ എല്ലാ രക്ഷിതാക്കളെയും പിടിഎ യോഗം നടത്തുന്ന ദിവസവും സമയവും  അറിയിച്ചു. 80  പേരിൽ പന്ത്രണ്ടു പേരൊഴികെ ബാക്കി എല്ലാ രക്ഷിതാക്കളും പിടിഎ മീറ്റിംഗിൽ പങ്കെടുത്തു. അർദ്ധവാർഷിക പരീക്ഷ ഉത്തരക്കടലാസ് വിതരണം, കുട്ടികളുടെ പഠനനിലവാരം ചർച്ച, പുതിയ പാഠപുസ്തകത്തിലെ പഠനരീതി ആവശ്യപ്പെടുന്ന തരത്തിൽ ഒന്നാം ക്ലാസിലെ കുട്ടിക്ക് നിരന്തരം പിന്തുണ നൽകേണ്ടത് അനിവാര്യത മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുക എന്നിവയായിരുന്നു അജണ്ട.

ചർച്ച

കുട്ടിയുടെ പഠനപുരോഗതി സംബന്ധിച്ച് ആത്മവിശ്വാസം ഉണ്ടാക്കാനായി കുട്ടികളുടെ മാതാപിതാക്കൾക്ക് എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു മനസ്സിലാക്കി. സച്ചിത്ര കഥാപുസ്തകം കുട്ടികളുടെ സർഗ്ഗവാസനയേയും പഠനശേഷിയേയും എങ്ങനെയാണ് ഉന്നതിയിലേക്ക് നയിക്കുന്നത് എന്ന് പറഞ്ഞു മനസ്സിലാക്കി കൊടുത്തു. സംയുക്തയറി, രചന വായന തുടങ്ങിയ കുട്ടികളുടെ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ റോൾ ബോധ്യപ്പെടുത്തി. സംഭാഷണ ശൈലിയിൽ ദിവസേന ഡയറി എഴുതാനുള്ള പിന്തുണ ൽക്കേണ്ടത് ആവശ്യമാണെന്ന് മാതാപിതാക്കളെ ബോധ്യപെടുത്തി. അർദ്ധവാർഷിക പരീക്ഷയുടെ ഉത്തരകടലാസ് വിതരണം ചെയ്തു, പഠനനിലവാരം മനസിലാക്കികൊടുത്തു, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ ഉന്നമനത്തിനായി എന്തൊക്കെ ചെയ്യണം എന്നുകൂടി ഓർമ്മപ്പെടുത്തിക്കൊണ്ട് അന്നത്തെ മീറ്റിംഗ് അവസാനിപ്പിച്ചു.