ഗവ. യൂ.പി.എസ്.നേമം/ഉച്ചഭക്ഷണം
പി എം പോഷൻ പ്രോഗ്രാം
ഉച്ച ഭക്ഷണ പദ്ധതിയിൽ 1177 കുട്ടികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 599 ആൺ കുട്ടികളും 578പെൺകുട്ടികളും ഈ പദ്ധതി യുടെ ഭാഗമാണ്. പദ്ധതി യുടെ ഭാഗമായി noon meal committee എല്ലാമാസവും SMC ചെയർമാന്റെ അധ്യക്ഷതയിൽ ചേരുകയും അതാതു മാസത്തെ മെനു നിശ്ചയിക്കുകയും ചെയ്യുന്നു. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ പാൽ നൽകുന്നു. ബുധനാഴ്ച മുട്ടവിതരണം നടത്തുന്നു. ഓണക്കാലത്ത് കൂട്ടായ പരിശ്രമത്തിലൂടെ ഓണ സദ്യ നൽകി. ക്രിസ്മസ് പോലുള്ള ആഘോഷങ്ങളുടെ ഭാഗമായി ചിക്കൻ കറി നൽകുന്നു. ശിശുദിനം സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷദിവസങ്ങളിൽ പായസസദ്യ നൽകുന്നു. കുട്ടികളുടെ വളർച്ചയ്ക്കാവശ്യമായ പോഷകാഹാരങ്ങൾ ഉറപ്പുവരുത്തുവാൻ പദ്ധതിയിലൂടെ കഴിയുന്നു.
പ്രഭാത ഭക്ഷണം
കല്ലിയൂർ ഗ്രാമപഞ്ചായത്തിന്റെ കീഴിലാണ് പ്രഭാതഭക്ഷണം പദ്ധതി നടപ്പിലാക്കുന്നതാണ്. 2023 ജൂൺ 5 മുതലാണ് ഈ അധ്യയന വർഷത്തെ പ്രഭാത ഭക്ഷണം കൊടുത്തു തുടങ്ങിയത്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. എല്ലാമാസവും SMC ചെയർമാന്റെ അധ്യക്ഷതയിൽ ചേരുകയും അതാതു മാസത്തെ മെനു നിശ്ചയിക്കുകയും ചെയ്യുന്നു. പുട്ട് കടലക്കറി, ഇഡലി, സാമ്പാർ, ഉപ്പുമാവ്, പഴം തുടങ്ങിയ വ്യത്യസ്ഥമായ പലഹാരങ്ങളും കറികളും പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തിവരുന്നു.