ഗവ. യു.പി.എസ്സ് കടയ്കൽ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ഞാൻ നാട്ടിലേക്കു ഇറങ്ങിയതാ
ആരുമില്ലിന്നിതാ വണ്ടി പോലുമില്ല
മരങ്ങൾ ചെടികൾ ഒന്നിനും ഒരു ഉന്മേഷമില്ലിതാ
വണ്ടും പൂമ്പാറ്റയും കിന്നാരം പറയാനില്ലലോ
അണ്ണാറകണ്ണനും കാക്കച്ചി അമ്മയും ആടികളിക്കുന്നതില്ല
അപ്പുവിനോട് ഞാൻ കളിക്കുമോയെന്നു ചോദിച്ചപ്പോൾ അവനും മിണ്ടീലാ
ഞാൻ എന്തു ചെയ്യുമിതാ എന്തു കളിക്കും
ആരും വരുന്നില്ലയൊപ്പം
ഞാൻ വീട്ടിലേക്കെത്തി അമ്മയോട് ചോദിച്ചിതാ
അമ്മേ അമ്മേ എന്തുപറ്റി നാട്ടിലൊന്നും ആരുമില്ല
എല്ലാരും വീട്ടിലിരിപ്പാ എന്തുപറ്റി ഇതെന്തുപറ്റി
മോളേ മോളേ 'കൊറോണ'യെന്നൊരു മഹാരോഗം വന്നിട്ടാ
നാട്ടുകാരത്രേം വീട്ടിലിരിക്കുന്നെ
അമ്മേ അമ്മേ ഈ രോഗം തുരത്താൻ എന്തു ചെയ്യും എന്തു ചെയ്യും
നന്നായി കൈ കഴുകുക വെള്ളം ശെരിക്കു കുടിക്കുക
മറ്റുള്ളവരുമായി അകലം വേണം ഇങ്ങനെ ചെയ്താൽ ആ രോഗം പോകും
ഈ മഹാരോഗം ലോകത്തു നിന്നു പോകാൻ ഞാനും ദൈവത്തോട് പ്രാർത്ഥിക്കുന്നു

മിത്ര സനൽ
3 ഗവ. യു.പി.എസ്സ് കടയ്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത