ഗവ. യു.പി.എസ്സ്.ചടയമംഗലം/എന്റെ ഗ്രാമം
ചടയമംഗലം
![](/images/thumb/4/48/40228.jadayu.jpg/300px-40228.jadayu.jpg)
കൊല്ലം ജില്ലയിലുള്ള കൊട്ടാരക്കര താലൂക്കിലെ ഒരു പട്ടണമാണ് ചടയമംഗലം. ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ ആസ്ഥാനവുമാണിവിടം. ലോകത്തിലെ ഏറ്റവും വലിയ പക്ഷി ശിൽപ്പം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ചടയമംഗലം എന്ന പേര് 'ജടായുമംഗലം എന്നപേരിൽ നിന്നുമാണ് ഉണ്ടായതെന്ന് വിശ്വസിക്കുന്നു . ഹിന്ദു പുരാണവുമായി ബന്ധപ്പെട്ട് ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു പാറയാണ് പ്രധാന ടൂറിസ്റ്റ് കേന്ദ്രം, ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ തുടങ്ങിയ മത വിഭാഗങ്ങളിൽപ്പെട്ടവർ ഇവിടെ താമസിക്കുന്നു. കുഞ്ഞയ്യപ്പ ക്ഷേത്രത്തിലെ ഉത്സവം ഇവിടുത്തെ പ്രസിദ്ധമായ ഒന്നാണ്.
ഭൂമിശാസ്ത്രം
ജില്ലയിലെ ചടയമംഗലം ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് ചടയമംഗലം. ആയൂർ, നിലമേൽ പട്ടണങ്ങൾക്കിടയിൽ എം.സി റോഡിന്റെ ഇരുവശങ്ങളിലുമായാണ് 19.04 ച.കി.മീറ്റർ മൊത്തം വിസ്തീർണ്ണമുള്ള ചടയമംഗലം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ
പഞ്ചായത്തിന്റെ അതിരുകൾ ഇടമുളയ്ക്കൽ, ഇട്ടിവ, കടയ്ക്കൽ, നിലമേൽ,പള്ളിക്കൽ, ഇളമാട് എന്നീ പഞ്ചായത്തുകളാണ്.
പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- Govt M. G H. S. S Chadayamangalam
- Govt. U. P. S Chadayamangalam
- H. S. Poonkodu
- S. V L. P. S Poonkode
- S. K. V LPS Kuriyode
- Govt ups vellooppara
- VVHSS poredom
- Govt. LPS Chithra
- Govt.LPS Muthayil
- UPS Murukkumon
സർക്കാർ സ്ഥാപനങ്ങൾ
- Police Station
- Sub Registrar Office
- Institute For Watershed Development And Management Kerala
- PostOffice
- Rubber Board Field Station Chadayamangalam
- KSRTC Sub Depot.
- KSEB Chadayamangalam Section Office
- Kerala State Beverages Corporation Outlet
- Chadayamangalam. Block Panchayath Office
- Chadayamangalam. Grama Panchayath Office
- Goverment Hospital, Chadayamangalam
- Chadayamangalam Government Homoeo Dispensary
- RT Office
- Sub Treasury Chadayamangalam
സമീപ പട്ടണങ്ങൾ
കടയ്ക്കൽ
- കൊട്ടാരക്കര
- അഞ്ചൽ
- കിളിമാനൂർ
- ആയൂർ
- നിലമേൽ
ജടായു നേച്ചർ പാർക്ക് : ചരിത്രം
കൊല്ലം ജില്ലയിലെ ചടയമംഗലം ജടായുപ്പാറയിൽ സ്ഥിതി ചെയ്യുന്ന ഒരു പരിസ്ഥിതി ഉദ്യാനവും വിനോദ സഞ്ചാര കേന്ദ്രവുമാണ് ജഡായു എർത്ത്സ് സെന്റർ അഥവാ ജഡായു നേച്ചർ പാർക്ക്. 64 ഏക്കറാണ് പാർക്കിൻ്റെ ആകെ വിസ്തീർണ്ണം. സംവിധായകനായ രാജീവ് അഞ്ചലിന്റെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ നിർമ്മിക്കുന്ന കേരളത്തിലെ ആദ്യ വിനോദസഞ്ചാരപദ്ധതിയാണിത്. ഇവിടെയുള്ള രാമായണത്തിലെ ജടായുവിൻ്റെ പ്രതിമ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിപ്രതിമയാണ്. ജഡായു-രാവണയുദ്ധം ജഡായുപ്പാറയിൽ വെച്ചാണ് നടന്നതെന്നാണ് വിശ്വാസം. വെട്ടേറ്റു വീണ ജഡായുവിനെ ഓർമപ്പെടുത്തും വിധമാണ് ശിൽപം. 200 അടി നീളവും 150 അടി വീതിയും 75 അടി ഉയരവുമുണ്ട് പക്ഷിശിൽപത്തിന്.
നൂറുകോടി ചിലവിൽ പണിതുയർത്തുന്ന പാർക്കിൽ ഒരു 6D തീയേറ്റർ,മലമുകളിലേക്ക് സഞ്ചരിക്കാൻ ഒരു കിലോമീറ്റർ ദൂരത്തിൽ കേബിൾ കാർ സംവിധാനം,ഒരു ഡിജിറ്റൽ മ്യൂസിയം തുടങ്ങിയ സംവിധാനങ്ങൾ പദ്ധതിയിലുണ്ട്. അഡ്വഞ്ചർ സോണും ആയുർവ്വേദ റിസോർട്ടും പദ്ധതിയുടെ ഭാഗമാണ്.
ജലപ്രതിസന്ധി പരിഹരിക്കാൻ രണ്ട് കൂറ്റൻ പാറകളെ യോജിപ്പിച്ച് ചെക് ഡാം നിർമിച്ചു. ഇവിടെ മഴവെള്ളം ശേഖരിച്ചു. ജലം എത്തിയതോടെ ജടായുപ്പാറയുടെ താഴ്വരകളിൽ പച്ചപ്പ് നിറഞ്ഞുവളർന്നു. ഉത്തരവാദിത്ത വിനോദസഞ്ചാരപദ്ധതിയുടെ ഭാഗമായി ഇതിനുസമീപത്തുള്ള വയലേലകളെ കൂട്ടിയിണക്കി കാർഷികമാതൃകയ്ക്കും രൂപം നൽകുന്നുണ്ട്.
കൂറ്റൻ ശില്പത്തിനുള്ളിലേക്ക് സഞ്ചാരികൾക്ക് കടന്നുചെല്ലാം. രാമായണകഥയാണിവിടെ വിവരിച്ചിരിക്കുന്നത്. പൂർണമായും ശീതീകരിച്ച പക്ഷിയുടെ ഉൾവശത്തുകൂടി സഞ്ചരിച്ച് കൊക്കുവരെ ചെല്ലാം. തുടർന്ന് പക്ഷിയുടെ കണ്ണിലൂടെ പുറത്തെ കാഴ്ചകൾ കാണാം. രാവണ-ജടായു യുദ്ധത്തിന്റെ 6ഡി തിേയറ്റർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. .
മ്യൂസിയത്തിനു മുൻവശത്ത് കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉത്ഘാടനം നിർവഹിച്ച ഒരു ശിലാഫലകമുണ്ട് . ചിറകറ്റുവീണ ജടായുവിനെ പ്രകീർത്തീക്കുന്ന ഒ.എൻ.വി-യുടെ കവിത മൂന്ന് ഭാഷകളിൽ ( മലയാളം , ഹിന്ദി , ഇംഗ്ലീഷ് ) ഈ ഫലകത്തിൽ കാണാം . ഹിന്ദി പരിഭാഷ നടത്തിയത് തങ്കമണി അമ്മയും ഇംഗ്ലീഷ് പരിഭാഷ നടത്തിയത്