ഗവ. യു.പി.എസ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/പ്രകൃതിയെ മാപ്പ്......

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയെ മാപ്പ്......

നശിപ്പിക്കരുതേ നീ മർത്ത്യാ...
വേനലിൽ ചുട്ടുപൊള്ളുമ്പോൾ
ജീവജലമേകി നീ....
തണുപ്പിൽ കുളിരുമ്പോൾ
ആശ്വാസമായ് ചൂടു പകർന്നു നീ...
മലർ ഗന്ധം പരത്തി നീ എങ്ങും
പച്ചപ്പു നിറച്ചു നീ എങ്ങും
പുലർകാലെ വിടരും
പൂക്കൾക്കു കൂട്ടായി തിളങ്ങും
മഞ്ഞുതുള്ളികൾ നൽകി നീ...
മരങ്ങളും , കൊച്ചു ചെടികളും , പുൽനാമ്പുകളും നിറച്ചു
നീ എങ്ങും ഭംഗിയായി...
എന്നിട്ടും എങ്ങിനെ നശിപ്പിക്കാനാവുന്നു
നിന്നെ മാനവ ജനതയ്ക്കു പ്രതിദിനം.
മാലിന്യം തള്ളി മലിനമാക്കി
ജലസ്രോതസ്സുകൾ,
ശ്വസിക്കുന്ന വായുവിനെ മലിനമാക്കി, പച്ചമരങ്ങളെ
നശിപ്പിച്ച് മാളികകൾ പണിതുയർത്തി
എത്രയോ ക്രൂരതകൾ ചെയ്തു കൂട്ടി...
ആപത്തുകൾ ഓരോന്നു വന്നിട്ടും
എന്തേ മനുഷ്യാ നീ പഠിച്ചീലാ...
വേണ്ടത് പണവും പദവിയും അല്ല
ഐക്യവും സ്നേഹവുമാണെന്നതു
ഓർക്കുക മർത്ത്യാ നീ....

ഉത്രജ ജയേഷ്
7 ഗവ:യു.പി.സ്കൂൾ,കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത