ഗവ. യു.പി.എസ്. ഉപ്പുകണ്ടം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

ശ്രീ. കെ.ജെ. കുര്യാക്കോസ് 70കളുടെ ആരംഭത്തിൽ ഉപ്പുകണ്ടം ഗ്രാമത്തിൽ അവതരിപ്പിച്ച പ്രാഥമിക വിദ്യാലയം എന്ന ആശയം, നാട്ടുകാരുടെ അഭിലാഷം ആയി തീരാൻ അധികനാൾ വേണ്ടിവന്നില്ല. 1974ൽ മന്ത്രിസഭ അനുവദിച്ച ആദ്യ പട്ടികയിൽ ഉപ്പുകണ്ടംകാർക്ക് ഇടം കിട്ടിയില്ലെങ്കിലും പരിഷ്കരിച്ച് രണ്ടാമതിറങ്ങിയ 18 വിദ്യാലയങ്ങളിൽ ഈ വിദ്യാലയവും ഇടം പിടിച്ചു. 1974 ജൂൺ ഒന്നാം തീയതി ഗവ. എൽ.പി.എസ്. ഉപ്പുകണ്ടം രൂപാത്മകമായി. 1978-80 കാലഘട്ടത്തിൽ നടന്ന തീവ്രശ്രമത്തിന്റെ ഫലമായി യുപി ആക്കി ഉയർത്താമെന്ന് ഗവൺമെന്റ് സമ്മതിച്ചു. 1980-81ൽ 5ാം ക്ലാസ്സ് ആരംഭിച്ച് പടിപടിയായി ഉയർന്ന് 7ാം ക്ലാസ്സ് വരെ എത്തി.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം