ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/വായന മാസാചരണം ഉദ്ഘാടനം



ജൂൺ 19 വായനാദിനവുമായി ബന്ധപ്പെട്ട് വളരെ വിപുലമായ പ്രവർത്തനങ്ങൾ ആണ് ആസൂത്രണം ചെയ്യപ്പെട്ടത്.വായന മാസാചരണം നടത്തി വിവിധ പ്രവർത്തനങ്ങൾ നടന്നു.ജൂൺ 19 ന് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.യോഗത്തിൽ സ്വാഗതം , അധ്യക്ഷൻ,ആശംസ സന്ദേശം , നന്ദി തുടങ്ങിയവ കുട്ടികൾ തന്നെയാണ് ചെയ്തത്.ശ്രീമതി.സരിത രാജ് (പ്രമുഖ സാഹിത്യകാരി ) ആയിരുന്നു മുഖ്യഅതിഥി .വായനയുടെ പ്രാധാന്യത്തെക്കുറിച്ചും വായനയിലേക്ക് എത്തേണ്ട രീതികളെക്കുറിച്ചും അവർ കുട്ടികളോട് സംവദിച്ചു.വായനാദിന പ്രതിജ്ഞ എടുത്തു.



ജൂൺ 20 ന് വായന മാസാചരണവുമായി ബന്ധപ്പെട്ട് ' പുസ്തകത്തൊട്ടിൽ ' സ്ഥാപിച്ചു. വിദ്യാലയ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ നിക്ഷേപിക്കാനുള്ള അവസരം കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഉണ്ടായിരുന്നു.100 ഓളം പുസ്തകങ്ങൾ ലൈബ്രറിയ്ക്കായി ലഭിച്ചു.വിദ്യാർത്ഥികൾ വീടുകളിൽ വായനമൂല സജ്ജീകരിച്ചു.ഏറ്റവും നന്നായി വായനമൂല സജ്ജമാക്കിയ കുട്ടികൾക്ക് സമ്മാനം നൽകാനും തീരുമാനിച്ചു.