ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2025-26/ചാന്ദ്രദിനം

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ 21 ചാന്ദ്രദിനം വളരെ മനോഹരമായി സ്കൂളിൽ ആചരിച്ചു.ആദ്യ ചാന്ദ്രയാത്രയുടെ ഓർമ്മപുതുക്കുന്ന ചാന്ദ്രദിനത്തിൽ ചാന്ദ്രയാത്രയെക്കുറിച്ചും ചാന്ദ്രപര്യവേഷണങ്ങളെക്കുറിച്ചും ചർച്ച ചെയ്യപ്പെട്ടു.സ്പെഷ്യൽ അസംബ്ലിയിൽ ബഹുമാനപ്പെട്ട HM സ്റ്റുവർട്ട് ഹാരിസ് സാർ ചാന്ദ്രദിനത്തിന്റെ പ്രത്യേകതയെക്കുറിച്ചു വിശദമാക്കി.നിയ പി സന്തോഷ് ചാന്ദ്രദിന കവിത ചൊല്ലി.വർഷലാൽ,ആരുഷ് എന്നിവർ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു.ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാന്ദ്രദിന പോസ്റ്റർ,ചാന്ദ്രദിന പതിപ്പ് ,ഓൺലൈൻ ക്വിസ് എന്നിവ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.ഇന്ത്യൻ ചാന്ദ്രപര്യവേഷണങ്ങളെക്കുറിച്ചും അവയുടെ പ്രാധാന്യത്തെക്കുറിച്ചും കുട്ടികളിൽ അവബോധം ഉണ്ടാക്കാൻ ഈ ദിനാചരണത്തിലൂടെ സാധിച്ചു.