ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/യാത്ര അയപ്പ് - ജ്യോതിർഗമയ
ദൃശ്യരൂപം
ഏഴാം ക്ലാസ്സിൽ അധ്യയനം പൂർത്തിയാക്കി ഹൈസ്‌കൂൾ പഠനത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്ക് മാർച്ച് 27 ന് യാത്ര അയപ്പ് സമ്മേളനം നടന്നു. മീറ്റിംഗിന്റെ അധ്യക്ഷൻ പി റ്റി എ പ്രസിഡന്റ് ശ്രീ. ബ്രൂസ് ആയിരുന്നു. സരിത ടീച്ചർ സ്വാഗതം ആശംസിച്ചു. എസ് എം സി ചെയര്മാന് , പ്രഥമാദ്ധ്യാപകൻ , അദ്ധ്യാപകർ എന്നിവർ ആശംസകൾ അറിയിച്ചു. കുട്ടികൾ അവരുടെ അനുഭവങ്ങൾ പങ്കുവെച്ചു. കുട്ടികൾക്ക് മറക്കാൻ ആവാത്ത ഒരു അനുഭവം ആയി മാറി യാത്ര അയപ്പ് സമ്മേളനം .