ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/2024-25/ഗാന്ധിദർശൻ ഉദ്ഘാടനം
വിദ്യാലയത്തിൽ സജീവമായി പ്രവർത്തിക്കുന്ന ഗാന്ധിദർശൻ ക്ലബിന്റെ പ്രവർത്തനോദ്ഘാടനം ജൂലൈ 1 തിങ്കളാഴ്ച രാവിലെ 9.30 ന് സെമിനാർ ഹാളിൽ നടന്നു. പി ടി എ പ്രസിഡന്റ് ബ്രൂസിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം സംസ്ഥാന ബാലവകാശ കമ്മീഷൻ അംഗം ഡോ. വിൽസൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിയൻ ആദർശങ്ങളെക്കുറിച്ചും ഗാന്ധിയൻ ആദർശങ്ങൾ ജീവിതത്തിൽ പകർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം കുട്ടികളുമായി സംവദിച്ചു. ഗാന്ധിദർശൻ കൺവീനർ കവിത്രാരാജൻ സ്വാഗതവും കോഒാർഡിനേറ്റർ സുബിത നന്ദിയും അറിയിച്ചു. പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് , ഗാന്ധിദർശൻ സബ് ജില്ലാ കോഒാർഡിനേറ്റർ ജോസ് അധ്യാപകൻ വിജിൽപ്രസാദ് എന്നിവർ ആശംസകൾ അറിയിച്ചു.