ഗവ. യു. പി. എസ് ഊരുട്ടമ്പലം/ക്ലബ്ബുകൾ/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം ജൂലൈ മാസം ആദ്യ വാരത്തിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട്ഹാരീസ് നിർവഹിച്ചു. ഒന്നിടവിട്ടുള്ള തിങ്കളാഴ്ചകളിൽ ക്ലബ്ബ് ചേർന്ന് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് തീരുമാനിച്ചു. തുടക്കത്തിൽ അധ്യാപിക വിദ്യയും പിന്നീട് അധ്യാപിക മീനുജയും ഇപ്പോൾ അധ്യാപിക രേഖയും കൺവീനർമാരായി പ്രവർത്തിച്ചു.
പ്രവർത്തനങ്ങൾ
ജൂലൈ - കഥക്കൂട്ടം
ആഗസ്റ്റ് - കൃഷിപ്പാട്ടുകളും കൃഷിച്ചൊല്ലുകളും
സെപ്തംബർ - ഒാണപ്പതിപ്പ്
ഒക്ടോബർ - ധാന്യങ്ങൾ കുറിപ്പ് തയ്യാറാക്കൽ
നവംബർ - പ്രാദേശിക ചരിത്ര രചന
ജനവരി - വായനക്കുറിപ്പ്
ഫെബ്രുവരി - പതിപ്പ്
സർഗോത്സവം
കാട്ടാക്കട ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സർഗോത്സവം 2023 ജനുവരി 11 ബുധനാഴ്ച വിദ്യാലയത്തിൽ സംഘടിപ്പിച്ചു .ഗ്രാമപഞ്ചായത്തു പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ച പൊതുയോഗത്തിൽ സർഗോത്സവത്തിന്റെ ഉദ്ഘാടനം ജില്ലാപഞ്ചായത്തു പ്രസിഡന്റ് അഡ്വ. ഡി സുരേഷ് കുമാർ നിർവഹിച്ചു. സാഹിത്യകാരൻ ഗിരീഷ് പരുത്തിമഠം മുഖ്യ പ്രഭാഷണം നിർവഹിച്ചു. സർഗോത്സവത്തിൽ കാവ്യാലാപനത്തിൽ അപർണ എസ് ആർ ജില്ലതല സർഗോത്സവത്തിൽ പങ്കെടുക്കുന്നതിന് അർഹത നേടി .