സ്കൂൾ മുറ്റത്തെ ആവേശത്തിനും ആരവങ്ങൾക്കും ഇന്ന് പുതിയൊരു താളം. പഠനത്തിരക്കുകൾക്കിടയിൽ നിന്ന് കലയുടെയും സൗഹൃദത്തിന്റെയും ലോകത്തേക്ക് ഞങ്ങൾ ചുവടുവെക്കുന്നു. വർഷങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ മായാതെ നിൽക്കുന്ന ഒരുപിടി നല്ല നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട്  വർണ്ണം 2k26 . സ്റ്റേജിലെ വെളിച്ചവും, കൂട്ടുകാരുടെ കൈയടികളും, ആ ചിരികളും എന്നും മനസ്സിൽ ഒരു മധുരമായ ഓർമ്മയായിരിക്കും.ഞങ്ങളുടെ വിദ്യാലയത്തിന്റെ വാർഷികാഘോഷം '2k26' പ്രൗഢഗംഭീരമായി നടന്നു. വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ വേദിയൊരുങ്ങിയ ഈ ദിനം വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. നാടൻ പാട്ട് കവിതാ ദൃശ്വാവിഷ്കാരം നൃത്തശില്പങ്ങൾ, നാടകങ്ങൾ , കൈ കൊട്ടികളി,എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി. വിദ്യാലയത്തിന്റെ വളർച്ചയുടെയും വിജയത്തിന്റെയും ഒരു വർഷം കൂടി പിന്നിടുമ്പോൾ, ഈ വാർഷികാഘോഷം ഓരോ വിദ്യാർത്ഥിക്കും പുത്തൻ ഉന്മേഷം നൽകുന്നു. കുട്ടികളെ കലയുടെ മേഖലയിലേക്ക് കൊണ്ടു പോകുന്നതിനായി നാടൻ പാട്ടുകലാകാരൻ്റെ നാടൻ പാട്ടും സിനിമ -ടി വി കോമഡി താരത്തിൻ്റെ പരിപാടിയും ഈ പ്രോഗ്രാമിനെ കൂടുതൽ വർണാഭമാക്കി.