ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/ശ്രദ്ധ
ശ്രദ്ധ
നവകേരള വൈജ്ഞാനിക സമൂഹം കെട്ടിപ്പടുക്കുന്നതിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കികൊണ്ടിരിക്കുന്ന സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി 2025-26 അക്കാദമിക വർഷത്തിൽ 3,5 ക്ലാസുകളിൽ ശ്രദ്ധ പദ്ധതി നടപ്പിലാക്കുന്നു. കുട്ടിയെ ഒരു യൂണിറ്റ് ആയി പരിഗണിച്ചു കൊണ്ട് പഠന വേഗതയിലുണ്ടാകുന്ന വ്യത്യാസം കണക്കിലെടുത്ത് ഓരോ കുട്ടിക്കും പഠിച്ച് മുന്നേറാനുള്ള സവിശേഷമായ സാഹചര്യം ക്ലാസ് മുറിയിൽ ഒരുക്കുന്നു. ഇതിലൂടെ പഠന ലക്ഷ്യങ്ങൾ സ്വായത്തമാക്കാൻ കുട്ടിയെ സഹായിക്കുന്നു. നിരന്തരമെച്ചപ്പെടുത്തലിലൂടെയും നവീകരണത്തിലൂടെയും പഠനപിന്നോക്കാവസ്ഥ പരിഹരിച്ച് കൊണ്ട് സവിശേഷമായ മികവ് പുലർത്താൻ ഓരോ കുട്ടിയേയും പ്രാപ്തനാക്കുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. അധിക പഠന സമയം കണ്ടെത്തി ലളിതമായ മൊഡ്യൂളുകളിലൂടെ പഠന ലക്ഷ്യങ്ങൾ കുട്ടികളിൽ എത്തിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.