ഗവ. യു. പി. എസ്. മണമ്പൂർ/ക്ലബ്ബുകൾ/2025-26
ഗാന്ധി ദർശൻ ക്ലബ്ബ് : ഗാന്ധി ദർശൻ ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ ദിനം,റിപ്പബ്ലിക് ദിനം, രക്തസാക്ഷി ദിനം എന്നിവ വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ കുട്ടികളെയും ഉൾപ്പെടുത്തി ലോഷൻ നിർമ്മാണം നടത്തി.
വിദ്യാരംഗം ക്ലബ്ബ് : വിദ്യാരംഗം പ്രവർത്തനങ്ങളുടെ ഭാഗമായി എൽ.പി, യു.പി.കുട്ടികൾക്കായി കഥാ രചന, കവിതാ രചന, ചിത്ര രചന, പുസ്തകാസ്വാദനം എന്നെ മത്സരങ്ങൾ സംഘടിപ്പിച്ചു വിജയികളെ ഉപ ജില്ലാതല ശില്പശാലയിൽ പങ്കെടുപ്പിച്ചു.
ഹരിതസഭ : ഹരിതസഭാ ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്കൂളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളെ വേർതിരിച്ച് ഹരിതകർമ്മസേനയ്ക്കു കൈമാറി. സ്കൂളിൽ ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. സ്കൂളിലെ ഭക്ഷണാവശിഷ്ടങ്ങൾ ബൊകാഷി ബക്കറ്റിൽ നിക്ഷേപിക്കുകയും തുടർന്ന് ജൈവ വളം ശേഖരിച്ച് അടുക്കളത്തോട്ടത്തിലെ പച്ചക്കറികൾക്ക് വളമായി ഉപയോഗിക്കുകയും ചെയ്തു.
ആരോഗ്യ ക്ലബ്ബ് : ഉണർവ്വ് എന്ന പേരിൽ കല്ലമ്പലം പോലീസ് സ്റ്റേഷനിലെ സബ് ഡിവിഷൻ ഓഫീസർ ശ്രീ ബിജു ലഹരി ബോധവത്കരണ ക്ലാസ് നയിച്ചു. സുരക്ഷാ ബോധവത്കരണത്തിന്റെ ഭാഗമായി കല്ലമ്പലം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നും സ്കൂളിലെ കുട്ടികൾക്കായി വിവിധതരം അപകടങ്ങൾ സംഭവിച്ചാൽ ചെയ്യേണ്ട പ്രഥമ ശുശ്രൂഷാ രീതികൾ പരിശീലിപ്പിച്ചു.
മണമ്പൂർ സി.എച്ച്.സി. യിൽ നിന്നും ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ ക്ഷയരോഗം , പേവിഷബാധ എന്നിവയെകുറിച്ചുള്ള ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.