ഗവ. യു. പി. എസ്. പിള്ളയാർകുളം/ക്ലബ്ബുകൾ/2025-26
ക്ലബ്ബ് പ്രവർത്തനങ്ങൾ
പിള്ളയാർകുളം ഗവൺമെൻറ് യുപിഎസിൽ 2025-26 അധ്യയന വർഷത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂൺ മാസത്തിൽ നടന്നു
ശാസ്ത്ര ക്ലബ്ബ്
മലയാളം ക്ലബ്ബ്
ഇക്കോ ക്ലബ്ബ്
സാമൂഹ്യശാസ്ത്രം ക്ലബ്ബ്
സുരക്ഷാ ക്ലബ്ബ്
ഇംഗ്ലീഷ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
സ്കൂളിൽ നടന്ന പ്രധാന പ്രവർത്തനങ്ങൾ
ജൂൺ അഞ്ചിന് ഇക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനം ആചരിച്ചു.പോസ്റ്റർ നിർമ്മാണം സ്കൂൾ റാലി ക്വിസ് മത്സരം പ്രസംഗം സ്പെഷ്യൽ അസംബ്ലി തുടങ്ങിയവ സംഘടിപ്പിച്ചു
വായന ദിനാചരണവുമായി ബന്ധപ്പെട്ട മലയാള ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ അനവധി പരിപാടികൾ സംഘടിപ്പിച്ചു.സാഹിത്യ മത്സരങ്ങൾ, പുസ്തക വായന, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിച്ചു
ചങ്ങാതിക്ക് ഒരു തൈ എന്ന പദ്ധതി ഇക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വളരെ വിജയകരമായി സ്കൂളിൽ നടത്താൻ സാധിച്ചു
ശാസ്ത്ര ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി പ്രഥമ ശുശ്രൂഷ എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ്സ് സംഘടിപ്പിച്ചു
സുരക്ഷാ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ലഹരി വിരുദ്ധ ക്ലാസുകൾ അഗ്നിരക്ഷാസേനയുടെ ബോധവൽക്കരണ ക്ലാസ് നടത്തി
സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭരണഘടനാ ദിനം റിപ്പബ്ലിക് ദിനം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു.പോസ്റ്റർ നിർമ്മാണം ,പതിപ്പ് നിർമ്മാണം, ക്വിസ് മത്സരങ്ങൾ ,പ്രസംഗം, തുടങ്ങിയവ സ്കൂളിൽ നടത്തുകയുണ്ടായി
ഇംഗ്ലീഷ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരം നടത്തി
ചാന്ദ്രദിനം ശാസ്ത്ര ദിനം എന്നീ ദിനങ്ങളിൽ ശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി ശാസ്ത്ര അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകൽ ശാസ്ത്ര പതിപ്പ് നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു
സാമൂഹ്യശാസ്ത്രം ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം നടന്നു
ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗണിതശാസ്ത്രജ്ഞരെ കുറിച്ചുള്ള അറിവുകൾശേഖരിക്കൽ തുടങ്ങിയവ ഗണിതശാസ്ത്ര ക്ലബ്ബിൻ്റെആഭിമുഖ്യത്തിൽ നടന്നു
എക്കോ ക്ലബ്ബിൻറെ നേതൃത്വത്തിൽ സ്കൂളിൽ പൂന്തോട്ടവും പച്ചക്കറി തോട്ടവും സജ്ജീകരിച്ചിട്ടുണ്ട്