Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


വർണക്കൂടാരം

വർണക്കൂടാരം ഉത്‌ഘാടനം

വിദ്യാഭ്യാസ നിലവാരം ഉയർത്തലിനും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനുമായി “വർണക്കൂടാരം” എന്ന പ്രത്യേക പദ്ധതി പാലവിള ഗവണ്മെന്റ്  യു .പി സ്കൂളിലും ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളും പഠനതാൽപര്യവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ പദ്ധതി സ്കൂളിന്റെ അക്കാദമിക്-സഹപാഠ പ്രവർത്തനങ്ങൾക്ക് പുതുവഴി തുറന്നു.

"വർണക്കൂടാരം” പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 29 ഓഗസ്റ്റ് 2025 ന്   രാവിലെ 10 മണിക്ക് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. ബഹുമാനപ്പെട്ട ചിറയിൻകീഴ് എം.എൽ.എ ശ്രീ. വി. ശശി അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിപാടിയുടെ അധ്യക്ഷത ബഹു: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ. അബ്ദുൽ വാഹിദ് എം . എ വഹിച്ചു. സ്‌കൂളിന്റെ പ്രധാനാധ്യാപികയായ ശ്രീമതി. ഷാമില ബീവി ഇ . എസ്സ് സ്വാഗതം നിർവ്വഹിക്കുകയും ചെയ്തു. SMC ചെയർമാൻ ഷിബു. എസ്, PTA പ്രസിഡന്റ് ഹീര R നായർ എന്നിവർ മുഖ്യാതിഥികളായി സാന്നിധ്യം അറിയിച്ച് ചടങ്ങിന് ഗൗരവവും ഭംഗിയും പകർന്നു.

"വർണക്കൂടാരം” പദ്ധതി കുട്ടികളുടെ സൃഷ്ടിപരമായ ചിന്തകൾക്ക് നിറങ്ങൾ പകരുകയും, അവരുടെ സ്വപ്നങ്ങൾക്കും പ്രതിഭകൾക്കും വിടർന്നുയരാൻ വേദിയൊരുക്കുകയും ചെയ്തൊരു സജീവ പഠനലോകമായി മാറി.... ഭാവിയിലേക്കുള്ള സമഗ്ര പുരോഗതിക്കും സമൂഹത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി നിർണായക പങ്ക് വഹിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.