ഗവ. യു. പി. എസ്. പാലവിള/അറബിക് ക്ലബ്ബ്
അറബിഭാഷയുടെ അടിസ്ഥാന ഘടകങ്ങളായ അക്ഷരം, പദം, വാക്യം എന്നിവ വായിച്ചും കേട്ടും മനസിലാക്കുന്നതിനും എഴുതി പ്രകടിപ്പിക്കുന്നതിനും എല്ലാ പഠിതാക്കളെയും പ്രാപ്തരാക്കുക എന്നതാണ് അറബി ക്ലബ്ബിൻറെ ലക്ഷ്യം.
അക്ഷരങ്ങൾ, വാക്കുകൾ, വാക്യങ്ങൾ എന്നിവ ദൃശ്യങ്ങളുടെയും ശബ്ദത്തിൻറെയും സഹായത്തോടെ ഡിജിറ്റൽ രൂപത്തിലാക്കുന്നു.
ഒന്ന് മുതൽ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഈ ഡിജിറ്റൽ ടെക്സ്റ്റ് ഉപയോഗിച്ച് പരിശീലനം നൽകുന്നു.
യു . പി ക്ലാസ്സുകളിലെ പിന്നാക്കക്കാർക്കും ഡിജിറ്റൽ ടെക്സ്റ്റ് ഉപയോഗിച്ച് പരിശീലനം.
തുടർപ്രവർത്തനങ്ങൾക്കായുള്ള ലേഖന, വായന സാമഗ്രികൾ തയ്യാറാക്കുന്നു.
ആദ്യഘട്ട പരിശീലനം പൂർത്തിയാക്കിയവർക്ക് പുതിയ സാമഗ്രികൾ ഉപയോഗിച്ച് ഓരോ കുട്ടിക്കും അറബ് അറിയാവുന്ന മുതിർന്ന കുട്ടികളുടെയും അധ്യാപകരുടെയും സഹായത്തോടെ പരിശീലനം നൽകുന്നു.