ഗവ. ന്യൂ എൽ പി എസ് പുറക്കാട്/ കൃഷി ക്ലബ്ബ്
ഇന്നത്തെ സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുമായി കൃഷി ക്ലബ്ബ് സജീവമാണ്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്കാവശ്യമായ വിഷരഹിതമായ പച്ചക്കറികൾ ഉത്പാദിപ്പിക്കുകയും കൃഷി ക്ലബ്ബിന്റെ അനുബന്ധ ലക്ഷ്യമായി കണ്ടാണ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഗ്രാമ പഞ്ചായത്തിന്റെ വിവിധ കാർഷിക പദ്ധതികളുടെ ആനുകൂല്യവും ഇടക്കിടെ സ്കൂളിന് കിട്ടാറുണ്ട്. ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി ഔഷധസസ്യങ്ങളുടെ തോട്ടം തയ്യാറായി വരുന്നു. പുറക്കാട് കൃഷി ഭവന്റെ സഹായത്തോടെ സാമാന്യം തരക്കേടില്ലാത്ത പച്ചക്കറിത്തോട്ടത്തിന്റെ പ്രവർത്തനങ്ങളും സജീവമായി നടന്നു വരുന്നു. SMC യുടെ നേതൃത്യത്തിൽ രക്ഷിതാക്കളും വിദ്യാലയ ജീവനക്കാരും ക്രിയാത്മകമായ പിന്തുണയും സഹകരണവും തദ്വിഷയത്തിൽ നൽകി വരുന്നു.