ഗവ. ഗേൾസ് എച്ച് എസ് എസ് കായംകുളം/മറ്റ്ക്ലബ്ബുകൾ
ഹിന്ദി ക്ലബ്
ഹിന്ദി ക്ലബ്ബിന് ശ്രീദേവി ടീച്ചറും ജയശ്രീ ടീച്ചറും നേതൃത്വം നൽകുന്നു. ദിനാചരണങ്ങളുടെ ഭാഗമായി പ്രസംഗം, പോസ്റ്റർ നിർമ്മാണം, കവിത ചൊല്ലൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു. സുരീലിഹിന്ദിയുടെ പ്രവർത്തനങ്ങളായ കവിതാലാപനം കരോക്കെയുടെ സഹായത്തോടെ വളരെ മനോഹരമായ രീതിയിൽ കുട്ടികൾ അവതരിപ്പിച്ചു. സുരീലി ഹിന്ദി യുടെ ഭാഗമായി കഥ വായിച്ചു വീഡിയോ തയ്യാറാക്കി.
ഇംഗ്ലീഷ് ക്ലബ്
കവിത ടീച്ചറിന്റെ നേതൃത്വത്തിൽ തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾ അംഗങ്ങളായി ഇംഗ്ലീഷ് ക്ലബ് പ്രവർത്തിക്കുന്നു.ദിനാചരണങ്ങളുടെ ഭാഗമായി നാടകാവതരണം, പ്രസംഗം, പോസ്റ്റർ നിർമ്മാണം, കവിത ചൊല്ലൽ തുടങ്ങിയ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ നടന്ന റോൾ പ്ളേ മത്സരത്തിൽ ക്ലബ് അംഗങ്ങൾ രണ്ടാം സ്ഥാനം നേടി.
