ഗവ. ഗേൾസ്. എച്ച്.എസ്.എസ്. തൃപ്പൂണിത്തുറ/അക്ഷരവൃക്ഷം/തിരിച്ചടി...ഒരു തിരിച്ചറിവ്
തിരിച്ചടി...ഒരു തിരിച്ചറിവ് ആയെങ്കിൽ
ഇന്ന് നമ്മളെ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് ആണ് ആണ് നമ്മുടെ പരിസ്ഥിതി. എല്ലാംകൊണ്ടും മലിനമാക്കപ്പെട്ടിട്ടുള്ള ഈ പരിസ്ഥിതിയിൽ ആണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത്. പ്രകൃതിയോട് നാം കാണിക്കുന്ന പ്രവത്തികൾ നമുക്ക് തന്നെ ഭവിഷത്തുകൾ ആയി ഒരു കൊടുങ്കാറ്റുപോലെ നമ്മളിലേക്ക് അ ആഞ്ഞടിച്ച് ആ കാറ്റിൽ നിലത്തുറക്കാൻ ആവാതെ ആടിയുലയുക യാണ് നാം മനുഷ്യർ. നാടിൻറെ വികസനത്തിന് ഫാക്ടറികൾ കൂടിയെ തീരൂ. പക്ഷേ അതിൽ നിന്നും വരുന്ന മലിനമാക്കപ്പെട്ട വായു അന്തരീക്ഷത്തിൽ എത്തിച്ചേരുമ്പോൾ അത് വായു മലിനീകരണത്തിന് കാരണമാകുന്നു. ഇതിനൊരു പരിഹാരമായി വ്യവസായങ്ങളിൽ ഉള്ള മാലിന്യങ്ങളും , മലിനീകരിക്കപ്പെട്ട പുകയും പരിസ്ഥിതിക്ക് ദോഷകരം ആകാത്ത രീതിയിൽ പരിഹരിക്കപ്പെടുന്ന തിന് നമുക്ക് കഴിയണം. അതോടൊപ്പം ജലാശയങ്ങളിലേക്ക് മനുഷ്യർ ഒഴുക്കിവിടുന്ന മാലിന്യങ്ങൾ, മനുഷ്യൻ കയ്യേറുന്ന വനഭൂമി ഇതിനെല്ലാം മറുപടിയായി പ്രകൃതി പ്രളയമായും മണ്ണിടിച്ചിലിൽ ആയും എല്ലാം നമ്മെ തോൽപ്പിച്ചിട്ടുണ്ട്. വനങ്ങൾ പരിസ്ഥിതിയുടെ വരദാനങ്ങളാണ് അതിനെ നശിപ്പിക്കുന്ന ക്രൂരതകൾ ആണ് മനുഷ്യർ ഇന്ന് ചെയ്തുകൊണ്ടിരിക്കുന്നത്. ആ ക്രൂരതയ്ക്ക് എന്നാണ് നാം ഇപ്പോൾ ലോകം മുഴുവനും ഭയന്നു നിൽക്കുന്ന മഹാമാരി യായ കൊറോണ അഥവാ കോ വിഡ്19. ഇതിനെ ഈ ലോക ത്തിലേക്ക് എത്തിച്ചത് അഹങ്കാരികളായ മനുഷ്യൻ തന്നെയാണ്. വനത്തിൽ ജീവിക്കുന്ന വന്യമൃഗങ്ങളെ കൊന്നു തിന്നുക വഴി മൃഗങ്ങളിൽ ഉള്ള വൈറസുകൾ മനുഷ്യരിലേക്ക് എത്തപ്പെട്ടു ഈ ലോകത്തെ വിഴുങ്ങുക ഈ വൈറസിനെ പോലെ തന്നെ നമ്മെ ദുരിതത്തിൽ ആഴ്ത്തിയ പ്രളയവും മനുഷ്യൻ്റെ പരിസ്ഥിതി യോടുള്ള ഈ ക്രൂരതക്ക് ഉത്തമ ഉദാഹരണമാണ്. പ്രളയത്തിലുടെ കരയിലെത്തിയ മാലിന്യങ്ങൾ എല്ലാം അഹങ്കാരികളായ മനുഷ്യർ തിരിച്ച് ജലാശയങ്ങളിലേക്ക് വലിച്ചെറിയുന്ന കാഴ്ച നാം കണ്ടു. ഇത് ഇങ്ങനെ തുടർന്നാൽ എന്നാൽ പ്രകൃതി നൽകുന്ന അടുത്ത പ്രഹരം എങ്ങനെ യാകും എന്ന് നമുക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് . ഇനി വരുന്ന തലമുറയെ സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം വിദ്യാർത്ഥികളായ നമുക്കുണ്ട്. കൂട്ടുകാരെ, നമുക്ക് മാലിന്യങ്ങൾ വലിച്ചെറിയാതി രിക്കുവാനും പ്ലാസ്റ്റിക് നിർമാർജനം ചെയ്യാനും ഒത്തൊരുമിച്ചു ശ്രമിക്കാം... ഇനിയും ഇതുപോലുള്ള തിരിച്ചടികൾ പ്രകൃതി നൽകാതിരിക്കാൻ ആഹാ സത്യത്തിനും മുന്നിൽ നാം വെറും ഇയാംപാറ്റകൾ ആണെന്ന് മറക്കരുത്............
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തൃപ്പൂണിത്തുറ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം