ഗവ. എൽ പി എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷം/മഹാമാരി കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കോവിഡ് 19

ഇന്ന് നമ്മുടെ ലോകത്തെ വലിയൊരു മഹാമാരി വിഴുങ്ങി കൊണ്ടിരിക്കുകയാണ്.വികഡിതരാജ്യങ്ങൾ പോലും ഈ മഹാ മാരിക്കു മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്. പതിനായിരക്കണക്കിന് മനുഷ്യരുടെ ജീവൻ അപഹരിച്ചകൊലയാളിയുടെ പേരാണ് കോവിഡ്19.പണ്ടു മുതലേ ഈ വൈറസിന്റെ സാന്നിധ്യം ലോകത്ത് ഉണ്ടായിരുന്നുവെങ്കിലും ഈ ലോകത്ത് ഉണ്ടായിരുന്നുവെങ്കിലും

അതിന് ആയിട്ടുള്ള ചികിത്സാ രീതിയും ഉണ്ടായിരുന്നു.ഇത്രഭയാനകമായിരുന്നില്ല അവ. കൊറോണാ വൈറസിന്റെ അതി ഭയാനകമായ അവസ്ഥയാണ് ഇന്ന് ലോകരാജ്യങ്ങൾ നേരിടുന്നത്.
          നമ്മൾ എല്ലാവരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും എന്താണ് കൊറോണാ വൈറസ്? എന്താണ് ഇത്  പകരാനുള്ളകാരണം?.ചൈനയിലെ മത്സ്യ മാർക്കറ്റിൽ നിന്നും ഏഴോ എട്ടോ പേർക്ക് ബാധിച്ച രോഗം ആണ് ഇന്ന് പതിനായിരങ്ങളുടെ ജീവൻ അപഹരിക്കാൻ കാരണമായത്. പല റിപ്പോർട്ടുകൾ വരുന്നു എങ്കിൽ പോലും എവിടെ നിന്നാണോ പകർന്നത് എന്ന് ഇതുവരെ ആരോഗ്യപ്രവർത്തകർ റിപ്പോർട്ട്  ചെയ്തിട്ടില്ല. ചിലരുടെ അശ്രദ്ധയും ഉദ്യോഗസ്ഥരിൽ നിന്നുള്ള ചെറിയ ചെറിയ പിഴവുകളും ആണ് ആണ് ഈ രോഗം വലിയ രീതിയിൽ പടർന്നു പിടിക്കാനുള്ള കാരണം. മാത്രവുമല്ല വാട്ട്സ്ആപ്പ് ഫേസ്ബുക്ക് ട്വിറ്റർ തുടങ്ങിയ സാമൂഹ്യ  മാധ്യമങ്ങളിൽ നിന്നും അനാവശ്യമായ വ്യാജ സന്ദേശങ്ങൾ ഈ മഹാമാരിയെ ജനങ്ങളിലേക്ക് കൂടുതൽ ഭീതി ഉണ്ടാക്കുന്നു.
          കൊറോണ എന്ന വൈറസിനെ ഈ ലോകത്തിൽ നിന്നും തന്നെ തുടച്ചുമാറ്റാൻ മെഡിക്കൽ വിഭാഗം പല ചികിത്സാരീതികളും നടത്തുന്നുണ്ടെങ്കിൽ പോലും ഇതുവരെ ഈ വൈറസിനെ എതിരായുള്ള വാക്സിനുകൾ ഒന്നും കണ്ടുപിടിച്ചിട്ടില്ല. രോഗിയുടെ ശരീരത്തിൽ നിന്നും ഉള്ള വയറസിനെ രോഗപ്രതിരോധശേഷി കൂടി മാറ്റുന്ന ചികിത്സ ഇപ്പോൾ നിലനിൽക്കുന്നത്. അതുകൊണ്ടുതന്നെ ഈ രോഗം നമ്മുടെ ആരോഗ്യ പ്രവർത്തകരെ തന്നെ ദയത്തിൻറെ നിഴലിലേക്ക്  ആക്കുകയാണ് ചെയ്യുന്നത്.
          ഈ രോഗത്തിനെതിരെ ' ഭയമല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് '.രോഗം വരുന്നതിനേക്കാൾ നല്ലത് രോഗം വരാതെ തടയുന്നതാണ്. ആയി മുൻകരുതലുകളായിനമ്മൾ സ്വീകരിക്കേണ്ടത് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ആഹ്വാനംചെയ്ത് ലോക് ഡൗൺ വിജയിപ്പിക്കുക എന്നതാണ്. ഏതെങ്കിലും രീതിയിൽ പുറത്തു പോകേണ്ടി വന്നാൽ സോപ്പോ, സാനിറ്റൈഡറോ ഉപയോഗിച്ച് കൈകൾ20 സെക്കന്റ് കഴുകുക. ചുമയോ ജലദോഷമോ ശ്വാസംമുട്ടൽ എന്നിവ ഉണ്ടായാൽ സ്വയം ചികിത്സ നേടാതെ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെടുകയും അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.
      പ്രവാസികൾ ആരെങ്കിലും നാട്ടിൽ എത്തിയിട്ടുണ്ടെങ്കിൽ അവർ ആരോഗ്യ പ്രവർത്തനവുമായി ബന്ധപ്പെടുകയും സ്വയം നിരീക്ഷണത്തിൽ ആവുകയും എന്തെങ്കിലും ആരോഗ്യ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ disha നമ്പറായ 1056 വിളിക്കുക കൂടാതെ ഉപയോഗിച്ച മാസ്കുകൾ പരിസരപ്രദേശത്ത് വലിച്ചെറിയാതെ ഇരിക്കുക, തുണി കൊണ്ടുണ്ടാക്കിയ മാസ്കുകൾ ഉപയോഗിക്കുക. അവ വേണ്ടവിധത്തിൽ കഴുകി പുനരുപയോഗിക്കാൻ ശ്രമിക്കുക. അനാവശ്യമായ ആശുപത്രി സന്ദർശനം ഒഴുവാക്കുക ; കൈയും മൂക്കും വായും നിരന്തരം തൊടാതിരിക്കുക.
         ഈ മഹാമാരി ക്കെതിരെ ലോകമൊന്നടങ്കം പോരാടുകയാണ് ലോക രാജ്യങ്ങളിലും, ഇന്ത്യ രാജ്യത്തും, സംസ്ഥാനങ്ങളിലും പലതരം  പദ്ധതികൾ ആവിഷ്കരിക്കുന്നുണ്ട്. ഇതിനായി 'ആരോഗ്യ സേതു'ആപ്ലിക്കേഷൻ കേന്ദ്ര ഗവൺമെൻറ്പുറത്തിറക്കിയിട്ടുണ്ട്.

വിദേശികളെയും, സ്വദേശികളെയും, എന്ന വേർതിരിവില്ലാതെ പദ്ധതികളിൽ അംഗമായിട്ടുണ്ട്.അതിഥി തൊഴിലാളികളെ ഒരു പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി അവർക്ക് ആവശ്യമുള്ള സാധനങ്ങൾ നൽകുന്നുണ്ട്. കർഷകരുടെ ദിവസക്കൂലി തൊഴിലാളികൾക്കും വരുന്ന ബുദ്ധിമുട്ടുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ വരുത്താൻ ഉദ്യോഗസ്ഥരും മാധ്യമങ്ങളും ജില്ലാ ഭരണകൂടവും ശ്രമിക്കുന്നുണ്ട്. ഇതിനായി മലപ്പുറത്ത് ആരംഭിച്ച പദ്ധതി 'സ്നേഹ'. കൂടാതെ തിരുവനന്തപുരം ജില്ലാ ഭരണകൂടം വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പാണ് 'കരുതൽ'. കൂടാതെ എല്ലാ പ്രദേശങ്ങളിലും കമ്മ്യൂണിറ്റി കിച്ചൻ സ്ഥാപിക്കുകയും, അതിന്റെ പ്രവർത്തനം കാര്യക്ഷമമായ രീതിയിൽ നടത്തുവാൻ ജനപങ്കാളിത്തത്തോടെ സാധിക്കുന്നുണ്ട്.

        കൊറോണ വൈറസ് യിൽ നിന്നും മുക്തനാകാൻ നമുക്ക് എല്ലാവർക്കും കഴിയട്ടെ. ഇനിയൊരു ജീവൻ അപഹരിക്കാൻ അതിനു കഴിയാതിരിക്കട്ടെ. കൂട്ടുകാരെ ഒന്നും കൂടി പറയുകയാണ് 'ഭയമല്ല വേണ്ടത് ജാഗ്രതയാണ്'
    STAY HOME
  
           STAY SAFE
സെയ്ദാ സുൽത്താന
4 B ഗവ.എൽ.പി.എസ്.വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം